Entertainment Kerala News

എംപുരാന്‍ വിവാദം: മൗനം തുടരുന്നു മുരളിഗോപി, മോഹന്‍ലാലിന്റെ ഖേദപ്രകടനം അവഗണിച്ചു

കൊച്ചി: ‘എംപുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തിരക്കഥാകൃത്ത് മുരളിഗോപി മൗനം പാലിക്കുന്നു. ചിത്രത്തിലെ ചില രംഗങ്ങളെ ചൊല്ലിയുള്ള വിമര്‍ശനം ശക്തമായതോടെ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും, അതിന് പിന്തുണയുമായി മുരളിഗോപിയൊന്നും പ്രതികരിച്ചിട്ടില്ല.

തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഇല്ലെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മോഹന്‍ലാലിന്റെ ഖേദപ്രകടനം പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവെച്ചപ്പോൾ, മുരളി ഇതുവരെ പ്രതികരിക്കാത്തത് ശ്രദ്ധേയമായി.

അതേസമയം, വിവാദഭാഗങ്ങള്‍ നീക്കം ചെയ്ത ‘എംപുരാന്‍’ ഇന്ന് തീയേറ്ററുകളിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങള്‍ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉള്‍പ്പെടെ പൂര്‍ത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്‌റംഗിയുടെ പേര് ബല്‍രാജ് എന്ന് തിരുത്തിയേക്കും. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ഉണ്ടായെങ്കിലും പിന്നീടുള്ള ചര്‍ച്ചയില്‍ നിര്‍ണായകദൃശ്യങ്ങള്‍ മാത്രം ഒഴിവാക്കാര്‍ തീരുമാനമാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *