കൊച്ചി: ‘എംപുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തിരക്കഥാകൃത്ത് മുരളിഗോപി മൗനം പാലിക്കുന്നു. ചിത്രത്തിലെ ചില രംഗങ്ങളെ ചൊല്ലിയുള്ള വിമര്‍ശനം ശക്തമായതോടെ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും, അതിന് പിന്തുണയുമായി മുരളിഗോപിയൊന്നും പ്രതികരിച്ചിട്ടില്ല. തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഇല്ലെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മോഹന്‍ലാലിന്റെ ഖേദപ്രകടനം പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവെച്ചപ്പോൾ, മുരളി ഇതുവരെ പ്രതികരിക്കാത്തത് ശ്രദ്ധേയമായി. അതേസമയം, വിവാദഭാഗങ്ങള്‍ നീക്കം ചെയ്ത ‘എംപുരാന്‍’ ഇന്ന് തീയേറ്ററുകളിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള Read More…


