
തലശ്ശേരി : ശ്രീനാരായണ ഗുരുദേവ നിന്ദയിൽ വിഡി സതീശൻ സർക്കാർ നിഷ്ക്രിയമാണെന്ന് തലശ്ശേരിയിൽ ചേർന്ന ഒ.ബി.സി മോർച്ച ഉത്തരമേഖല നേതൃയോഗം വിലയിരുത്തി. യോഗം സംസ്ഥാന പ്രസിഡണ്ട് എം. പ്രേമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
“ഗുരുദേവന്റെ ആദർശങ്ങളെ അപമാനിക്കുന്നത് സമൂഹം അംഗീകരിക്കില്ല. സർക്കാറിൻ്റെ മൗനമാണ് ശ്രീ നാരായണ ഗുരുദേവനെ അപമാനിക്കുന്നതിന് കാരണമായതെന്നും മൗനം വെടിഞ്ഞ് സർക്കാർ ഇത്തരം വിഷയങ്ങളിൽ കർശന നിയമ നടപടി സ്വീകരിക്കണമെന്ന്” – എം. പ്രേമൻ മാസ്റ്റർ ഉദ്ഘടന പ്രസംഗത്തിൽ ആവിശ്യപ്പെട്ടു.

മുതിർന്ന സംഘ പ്രചാരൻ എം. എ കൃഷ്‌ണൻ എന്ന എം എ സാറിൻ്റെ നിര്യാണത്തിൽ ഉത്തരമേഖല നേതൃയോഗം അനുശോചനം രേഖപ്പെടുത്തി…..
ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി വിജയൻ വട്ടിപ്രം അദ്ധ്യക്ഷത വഹിച്ചു
സംഘനയുടെ ഭാവി പരിപാടികൾ ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈബു പ്രഖ്യാപിച്ചു
ഒ ബി സി വിഭാഗങ്ങളോടുള്ള വിഡി സതീശൻ സർക്കാറിൻ്റെ അവഗണനയ്ക്കെതിരെ ഉത്തര മേഖലയുടെ നേതൃത്വത്തിൽ ഒക്ടോബർ 13 ന് കോഴിക്കോട് കളക്ട്രേറ്റ് ധർണ്ണ നടത്തുവാനും നരേന്ദ്ര മോഡിയുടെ 25 വർഷത്തെ പരിപാടികളുടെ ഭാഗമായി സ്വച്ച് ഭാരത്, അങ്കണവാടി, ആശവർക്കർമാരെ ആദരിക്കൽ, കേന്ദ്ര പദ്ധതി ജനങ്ങളിൽ എത്തിക്കുന്നതിന് വിവിധ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കും
സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ വിനോദ് , സെക്രട്ടറി രാധ സുരേഷ്, സംസ്ഥാന ഐ ടി കൺവീനർ പ്രബീഷ് മാറാട് എന്നിവർ പ്രസംഗിച്ചു
സംസ്ഥാന കമ്മിറ്റി അംഗം സഞ്ജീവ് കുമാർ സ്വാഗതവും ഒ ബി സി മോർച്ച കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് അഭിലാഷ് വേലാണ്ടി നന്ദിയും പറഞ്ഞു.




