തലശ്ശേരി : ശ്രീനാരായണ ഗുരുദേവ നിന്ദയിൽ വിഡി സതീശൻ സർക്കാർ നിഷ്ക്രിയമാണെന്ന് തലശ്ശേരിയിൽ ചേർന്ന ഒ.ബി.സി മോർച്ച ഉത്തരമേഖല നേതൃയോഗം വിലയിരുത്തി. യോഗം സംസ്ഥാന പ്രസിഡണ്ട് എം. പ്രേമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. “ഗുരുദേവന്റെ ആദർശങ്ങളെ അപമാനിക്കുന്നത് സമൂഹം അംഗീകരിക്കില്ല. സർക്കാറിൻ്റെ മൗനമാണ് ശ്രീ നാരായണ ഗുരുദേവനെ അപമാനിക്കുന്നതിന് കാരണമായതെന്നും മൗനം വെടിഞ്ഞ് സർക്കാർ ഇത്തരം വിഷയങ്ങളിൽ കർശന നിയമ നടപടി സ്വീകരിക്കണമെന്ന്” – എം. പ്രേമൻ മാസ്റ്റർ ഉദ്ഘടന പ്രസംഗത്തിൽ ആവിശ്യപ്പെട്ടു. മുതിർന്ന സംഘ പ്രചാരൻ Read More…
Tag: sree narayana guru
ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നാരായണഗുരു ദർശനം നൃത്താവിഷ്കാരമാകുന്നു – ‘ശിവതം’
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ആഗോളതലത്തിൽ എത്തിക്കുന്നതിനുള്ള മഹാ സംരംഭത്തിന് മുംബൈ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ തുടക്കമാകുന്നു. ഗുരുദേവ കൃതികളെ ആസ്പദമാക്കി തയ്യാറാക്കുന്ന ‘ശിവതം’ എന്ന ബൃഹത്തായ സാംസ്കാരിക സന്ധ്യ 2026 ഒക്ടോബർ 30-ന് അരങ്ങേറും.ഹേമാംഗി പക്നീകർ മറാഠിയിലേക്ക് മൊഴിമാറ്റം ചെയ്ത ഗുരുദേവന്റെ സർവ്വമത പ്രാർത്ഥനയായ ‘ദൈവദശകം’, നൂറിലധികം ശബ്ദങ്ങൾ ചേർന്ന സംഗീതാർച്ചനയോടെ അവതരിപ്പിക്കും. പ്രശസ്ത നർത്തകി കലാമണ്ഡലം ഹൈമവതിയുടെ ശിക്ഷണത്തിൽ മോഹിനിയാട്ട രൂപത്തിലാണ് ദൈവദശകം വേദിയിലെത്തുന്നത്.ഗുരുദേവന്റെ ‘ചിദംബരാഷ്ടകം’ കൃതിയെ ആസ്പദമാക്കി 250-ഓളം കലാകാരന്മാർ അണിനിരക്കുന്ന ഭരതനാട്യ ശില്പവും Read More…
മാതൃസദനത്തിൽ ചതയദിന സദ്യയും പുതുവസ്ത്ര വിതരണവും നടത്തി ഒബിസി മോർച്ച
പാലക്കാട് : ഒബിസി മോർച്ച പാലക്കാട് വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശ്രീ നാരായണ ഗുരു ദേവ ജയന്തി ആഘോഷ ഭാഗമായി ഒറ്റപ്പാലം വാണിയംകുളം അമ്മയ്ക്കൊരുടം മാതൃ സദനത്തിൽ ചതയ ദിന സദ്യയും പുതുവസ്ത്ര വിതരണവും നടത്തി.ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഒ ബി സി മോർച്ച ജില്ലാ പ്രസിഡണ്ട് മോഹനൻ കല്ലേപ്പുളി അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ പ്രസിഡണ്ട് പി. വേണുഗോപാൽ ചതയ ദിന സന്ദേശം നൽകി.



