Culture Kerala News

മാതൃസദനത്തിൽ ചതയദിന സദ്യയും പുതുവസ്ത്ര വിതരണവും നടത്തി ഒബിസി മോർച്ച

പാലക്കാട് : ഒബിസി മോർച്ച പാലക്കാട് വെസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശ്രീ നാരായണ ഗുരു ദേവ ജയന്തി ആഘോഷ ഭാഗമായി ഒറ്റപ്പാലം വാണിയംകുളം അമ്മയ്ക്കൊരുടം മാതൃ സദനത്തിൽ ചതയ ദിന സദ്യയും പുതുവസ്ത്ര വിതരണവും നടത്തി.
ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഒ ബി സി മോർച്ച ജില്ലാ പ്രസിഡണ്ട് മോഹനൻ കല്ലേപ്പുളി അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി. വേണുഗോപാൽ ചതയ ദിന സന്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *