തൃശൂര്‍: അര്‍ണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം ജൂബിലിവര്‍ഷം ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി സ്മൃതിമണ്ഡപത്തില്‍ നാടകാചാര്യന്‍ ഷെവലിയര്‍ സി.എല്‍. ജോസ് അര്‍ണോസ് പാതിരിയുടെ ഛായാചിത്രത്തിനു മുമ്പില്‍ നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു.കാലത്തെ അതിജീവിച്ച കര്‍മ്മയോഗിയാണ് മഹാനായ പാതിരിയെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ സി. എല്‍. ജോസ് അഭിപ്രായപ്പെട്ടു. 1700 ഡിസംബര്‍ 13 ന് ആണ് അര്‍ണോസ് ജന്മദേശമായ ജര്‍മ്മനിയില്‍നിന്ന് 408 ദിവസത്തെ ദീര്‍ഘവും ദുര്‍ഘടവുമായ യാത്രചെയ്ത് ഇന്ത്യയില്‍ ഗുജറാത്തിലെ സൂറത്തില്‍ കപ്പലിറങ്ങിയത്.യോഗത്തില്‍ അര്‍ണോസ് പാതിരി അക്കാദമി ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ്ജ് തേനാടിക്കുളം അദ്ധ്യക്ഷത വഹിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ ജൂബിലിയാഘോഷ പരിപാടികള്‍ അക്കാദമി ഡയറക്ടര്‍ വിശദീകരിച്ചു. യോഗത്തില്‍ ബേബി മൂക്കന്‍, ഡേവീസ് കണ്ണമ്പുഴ, പി.എം.എം. ഷെരീഫ്, ഡേവീസ് കണ്ണനായ്ക്കല്‍, പ്രൊഫ. വി.എ. വര്‍ഗ്ഗീസ്, ഡോ. ജോര്‍ജ്ജ് അലക്‌സ്, ആന്റോ പി.ഡി., ജോണ്‍ കള്ളിയത്ത് എന്നിവര്‍ സംസാരിച്ചു.യോഗത്തില്‍ സംബന്ധിച്ചവരെല്ലാം നേരത്തേ അര്‍ണോസ് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയുണ്ടായി.





