Education India Kerala News

ജലാശയങ്ങളിൽ ഇറങ്ങരുത്

മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഇന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഈ അവസരത്തിൽ വിദ്യാർത്ഥികൾ ജലാശയങ്ങളിൽ ഇറങ്ങരുത്. പുഴകൾ, തോടുകൾ, ക്വാറികൾ, വെള്ളക്കെട്ടുകൾ എന്നിവയ്ക്ക് സമീപത്തേക്ക് കുട്ടികൾ പോകരുത്.അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക: ശക്തമായ മഴയുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ തദ്ദേശ ഭരണകൂടത്തിന്റെയോ ദുരന്തനിവാരണ സേനയുടെയോ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

Kerala News Politics

കുറുപ്പം റോഡിലെ അശാസ്ത്രീയ കാന നിർമാണത്തിനെതിരെ റീത്ത് വെച്ച് ബിജെപി പ്രതിഷേധം

തൃശ്ശൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ കുറുപ്പം റോഡിൽ നടപ്പിലാക്കുന്ന അശാസ്ത്രീയ കാന നിർമാണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി കോടിക്കണക്കിന് രൂപയുടെ വികസനമെന്ന പേരിൽ ആറുമാസത്തിലേറെ കുറുപ്പം റോഡും കൂർക്കഞ്ചേരി റോഡും അടച്ചിട്ട് നടത്തിയ പ്രവർത്തനങ്ങൾക്കെതിരെ അന്നുതന്നെ ബിജെപി കൗൺസിലർമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ ആ പ്രതിഷേധം അവഗണിച്ചുകൊണ്ട് നിലവിലെ യുഡിഎഫ് ഭരണസമിതിയും ഏകദേശം രണ്ട് കോടി രൂപ ചെലവഴിച്ച് കാനകൾക്ക് മുകളിൽ കോൺക്രീറ്റ് നിർമിച്ച് വ്യാപാരികൾക്കും Read More…

Culture Kerala News

പൂരം ആവേശത്തിൽ തിളങ്ങി തൃശ്ശൂർ

കേരളത്തിൻ്റെയും തൃശൂരിൻ്റെയും അഭിമാനോത്സവമായ തൃശൂർ പൂരം ഇന്ന്. മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് അപകടത്തെ തുടർന്ന് ചടങ്ങുകൾ മാത്രമായാണ് ഇത്തവണ പൂരം ആഘോഷിക്കുന്നത്. എന്നിരുന്നാലും പൂരാവേശത്തിലാണ് പൂരപ്രേമികളെല്ലാവരും. ആയിരക്കണക്കിന് ആളുകളാണ് പൂരം ആഘോഷിക്കാനായും ആചാരങ്ങൾ നേരിട്ട് കാണാനുമായി തൃശൂർ നഗരിയിൽ എത്തിച്ചേർന്നിരിക്കുന്നത്. ആഘോഷങ്ങളുടെ നിറപ്പകിട്ടിനൊപ്പം ഭക്തിയും ഐക്യവും നിറഞ്ഞ അന്തരീക്ഷമാണ് നഗരമൊട്ടാകെ അനുഭവപ്പെടുന്നത്. ആചാരങ്ങൾ മാത്രമായി വലിയ ആഘോഷങ്ങളില്ലാത്ത പൂരമാണ് ഇത്തവണയെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾക്ക് കുറവില്ല. സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ പൂരം കാണാനെത്തുന്നവർ ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ Read More…

Culture Kerala News

തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി

മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണശാലയിലുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ആഘോഷം മാത്രമായി ചെയ്യാനാണ് തീരുമാനം. ചെറിയ രീതിയില്‍ മാത്രമാക്കി കുടമാറ്റവും നടത്തും. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് അറിയിച്ചിരുന്നെങ്കിലും പിന്നീട് നടന്ന ഉന്നതതല യോഗത്തിലാണ് പൂരത്തിന് വെടിക്കെട്ട് വേണ്ട എന്ന ധാരണയിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദുരന്തബാധിതരേയും കുടുംബാംഗങ്ങളേയും മറക്കാന്‍ കഴിയില്ലെന്ന് Read More…

Kerala News Politics

മേയർ കാലത്തെ വികസനം വോട്ടാക്കാൻ രാജൻ ജെ. പല്ലൻ; പച്ചക്കറി-മത്സ്യ മാർക്കറ്റുകളിൽ ആവേശകരമായ സ്വീകരണം

തൃശൂർ : നഗരത്തിലെ പ്രധാന പച്ചക്കറി-മത്സ്യ മാർക്കറ്റുകളിൽ വോട്ടഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാജൻ ജെ. പല്ലൻ. ഇന്ന് (2026 മാർച്ച് 24) പുലർച്ചെ മാർക്കറ്റിലെത്തിയ അദ്ദേഹം വ്യാപാരികളെയും തൊഴിലാളികളെയും നേരിൽ കണ്ട് പിന്തുണ തേടി. തൃശൂർ കോർപ്പറേഷൻ മേയറായിരുന്ന കാലയളവിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം വോട്ടർമാരെ സമീപിക്കുന്നത്. പതിറ്റാണ്ടുകളായി മാർക്കറ്റിൽ അനുഭവിച്ചിരുന്ന ദുസ്സഹമായ ചെളിക്കും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കണ്ടത് രാജൻ ജെ പല്ലൻ കോർപ്പറേഷൻ മേയർ ആയിരുന്ന കാലത്തായിരുന്നു. മാർക്കറ്റിൻ്റെ അടിത്തട്ട് ഉയർത്തി Read More…

Culture Kerala News

ഗുരുവായൂർ ആറാട്ട് :കരിക്കുമായെത്തിയ കിട്ടയുടെ അനന്തരാവകാശികൾക്ക് വരവേൽപ്പ്

ആറാട്ട് ദിനത്തിൽ ശ്രീഗുരുവായൂരപ്പന് ഇളനീർ അഭിഷേകത്തിനുള്ള കരിക്കുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. കിഴക്കേ നടപ്പുരയിലെ സത്രം ഗേറ്റിന് മുമ്പിൽ വെച്ചായിരുന്നു സ്വീകരണം. ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ എന്നിവർ ചേർന്ന് നിലവിളക്കിൽ തിരി തെളിച്ചു.കിട്ടയുടെ അനന്തരാവശി കുടുംബത്തിലെ മുതിർന്ന അംഗം സുബ്രഹ്മണ്യനെ മാലയിട്ട് ക്ഷേത്രത്തിലേക്ക് ദേവസ്വം ഭരണസമിതി അംഗങ്ങൾ ആനയിച്ചു. കിട്ടയുടെ കുടുംബാംഗങ്ങളായ പത്തിലേറെ പേരാണ് Read More…

Kerala News

NDA സംസ്ഥാന ലീഗൽ ശില്പ ശാല ബിജെപി മേഖലാ ജനറൽ സെക്രട്ടറി അഡ്വ.രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു

NDA സംസ്ഥാന ലീഗൽ ശില്പ ശാല ബിജെപി മേഖലാ ജനറൽ സെക്രട്ടറി അഡ്വ..രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഡിനേറ്റർ ജെ. ആർ പത്മകുമാർ അധ്യക്ഷത വഹിച്ചു. 140 നിയോജകമണ്ഡലങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത് .കൺവീനർ അഡ്വ.ആർ.വി.ശ്രീജിത്ത് .അഡ്വ. സാങ്കേത് ഗുപ്ത, അഡ്വ. മോഹിത് സബ് ലോക്, എന്നിവർ ക്ലാസ്സെടുത്തു. മുൻ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബെ, ബിജെപി ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ് .കോ. കൺവിനർ അഡ്വ. ടി.പി. പ്രേംകുമാർ, അഡ്വ. ഐക്ക അനിൽ. അഡ്വ.എൻ Read More…

Kerala News

തൃശ്ശൂർ സുവോളജിക്കൽ പാർക്ക്: ടിക്കറ്റ് നിരക്കുകളിൽ ഇളവ് വരുത്തി

മാർച്ച് നാലിന് തിരുവനന്തപുരത്ത് ചേർന്ന തൃശ്ശൂർ സുവോളജിക്കൽ പാർക്ക് കൺസർവേഷൻ ആന്റ് ഡെവലപ്‌മെന്റ് സൊസൈറ്റി ഭരണസമിതി യോഗ തീരുമാനപ്രകാരം പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്കുകളിൽ ഇളവു വരുത്തി. 12 വയസിന് മുകളിലുള്ള മുതിർന്നവർക്ക് പ്രവേശന ടിക്കറ്റിന് 70 രൂപയും ബസ് ടിക്കറ്റിന് 30 രൂപയുമാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ള നിരക്ക്.അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശന ടിക്കറ്റിനും ബസ് ടിക്കറ്റിനും 20 രൂപയും60 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് പ്രവേശന ടിക്കറ്റിനും ബസ് ടിക്കറ്റിനും Read More…

Kerala News

ആകാശവും നഗര കാഴ്ചകളും കണ്ട് സുവോളജിക്കൽ പാർക്കിലേക്ക് പോകാം

തൃശൂർ സൂവോളജിക്കൽ പാർക്കിലേക്ക് ഇനി കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്യാം. നഗര കാഴ്ച്ചകളും ആകാശവും കണ്ടാസ്വാദിച്ച് സുവോളജിക്കൽ പാർക്കിലെത്താം. കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിന്റെ ഫ്ലാഗ് ഓഫ് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജനും ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറും ചേർന്ന് നിർവഹിച്ചു. അപാരമായ സാധ്യതകളുള്ള പദ്ധതിയാണ് സൂവോളജിക്കൽ പാർക്കെന്ന് മന്ത്രി കെ. ബി Read More…