കേരളത്തിലെ ആശ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണാൻ കേരള സർക്കാർ തയ്യാറാകണം. തൃശ്ശൂർ കിഴക്കേകോട്ടയിൽ വെച്ച് നടന്ന സായാഹ്ന ധർണ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ബിജെപി ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത് അധ്യക്ഷനായി. ധർണ്ണയിൽ മുതിർന്ന നേതാക്കന്മാരായ സുരേന്ദ്രൻ ഐ നീക്കുന്നത് ടോണി ചാക്കോള മുരളി ഗോളങ്ങാട്ട് കൗൺസിലർ വിനോദ് പോളാഞ്ചേരി ഷാജൻ ദേവസ്വം പറമ്പിൽ
സുന്ദര രാജൻ മാഷ് എന്നിവർ സംസാരിച്ചു. ബിജെപിയുടെ മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിയ അനിൽ സ്വാഗതവും നിമേഷ് പല്ലിശ്ശേരി നന്ദിയും പറഞ്ഞു.
