തിരുവനന്തപുരം: ആശാ വർക്കർമാരോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ സിഐടിയുവിന്റെ ദേശവ്യാപക പ്രതിഷേധം ഇന്ന് നടക്കും. ആശാ വർക്കേഴ്‌സ് ആന്റ് ഫെസിലിറ്റേറ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (AWFFI) സിഐടിയുവിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം. തിരുവനന്തപുരത്ത് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ആശ വര്‍ക്കര്‍മാരെയും ഫെസിലിറ്റേറ്റര്‍മാരെയും തൊഴിലാളികളായി അംഗീകരിക്കുക, ഇന്‍സെന്റീവ് അധിഷ്ഠിത വേതന ഘടനയ്ക്ക് പകരം പ്രതിമാസം 26,000 രൂപ മിനിമം വേതനം നല്‍കുക, കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ആരോഗ്യമിഷനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക, കുടിശ്ശികയായ കേന്ദ്ര വിഹിതം സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ അനുവദിക്കുക Read More…
Tag: asha worker
വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം; സമരം കടുപ്പിച്ച് ആശാ വര്‍ക്കര്‍മാര്‍
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു . വ്യാഴാഴ്ച (മാര്‍ച്ച് 20) മുതല്‍ അനിശ്ചിതകാല നിരാഹാര സമരമിരിക്കും എന്ന് സമരസമിതി പ്രഖ്യാപിച്ചു. സമരത്തിന്റെ ഭാഗമായി മൂന്ന് മുന്‍നിര നേതാക്കള്‍ നിരാഹാരമിരിക്കും. രണ്ടു ആശാ വര്‍ക്കര്‍മാരും സമരസമിതിയിലെ ഒരാളുമാണ് നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നത്.ആശ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടരുന്നതിനിടെ, ഓണറേറിയം നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സമരം നടത്തുന്ന ആശ Read More…
ആശാ വര്‍ക്കര്‍ ഓണറേറിയം: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു, സമര വിജയമെന്ന് നേതാക്കള്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്നതിനിടെ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി നിശ്ചയിച്ച 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഈ മാനദണ്ഡങ്ങളുടെ പിന്‍വലനം. മുമ്പ്, യോഗങ്ങളില്‍ പങ്കെടുക്കാത്തതോ മറ്റ് കാരണങ്ങളാല്‍ യോഗം മുടക്കുന്നതോ മൂലം ഓണറേറിയത്തില്‍ നിന്ന് തുക കുറയ്ക്കുന്ന രീതിയിലായിരുന്നു മാനദണ്ഡങ്ങള്‍. അതിനാല്‍ പോലും അവരുടെ തുച്ഛമായ പ്രതിഫലത്തില്‍ വലിയ കുറവുണ്ടാകുമെന്നായിരുന്നു ആശമാരുടെ പ്രധാന പരാതി. Read More…
ആശാവർക്കർമാരുടെ പേരിൽ തെറ്റിദ്ധാരണയുണ്ടാക്കിയതിന് സംസ്ഥാന സർക്കാർ മാപ്പ് പറയണം: കെ.സുരേന്ദ്രൻ
കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നൽകാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പാർലമെൻ്റിൽ പറഞ്ഞതോടെ ആശാവർക്കർമാരുടെ പേരിൽ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സെക്രട്ടറിയേറ്റിന് മുമ്പിലെ ആശാവർക്കർമാരുടെ സമരം നീതിക്ക് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇപ്പോഴും വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് യാഥാർത്ഥ്യം ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പറയുന്നതെന്ന് മനസിലാകുന്നില്ല. യുഡിഎഫ് എംപിമാർ സെക്രട്ടറിയേറ്റിൻ്റെ മുമ്പിൽ പോയാണ് സമരം ചെയ്യേണ്ടത്. എൻഎച്ച്എമ്മിൻ്റെ കേന്ദ്രവിഹിതത്തിൻ്റെ Read More…
ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നത് കേരള ജനത ഒറ്റക്കെട്ടായി: കെ.സുരേന്ദ്രൻ
ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ ജനങ്ങൾ ആശാവർക്കർമാർക്കൊപ്പമാണ്. കേരള ജനത ഒറ്റക്കെട്ടായാണ് ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നതെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിൽ അശ്ലീലം കാണുന്നവർ സാമൂഹ്യവിരുദ്ധരാണ്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകിയവരാണ് ആശാവർക്കർമാർ. കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്ത് പണമാണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എൻഎച്ച്എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിൻ്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ Read More…
ആശ വർക്കർമാരുടെ സമരത്തിന് ബിജെപി തൃശ്ശൂർ ഈസ്റ്റ് മണ്ഡലത്തിന്റെ പിന്തുണ അറിയിച്ചുകൊണ്ട് സായാഹ്ന ധർണ്ണ നടത്തി
കേരളത്തിലെ ആശ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണാൻ കേരള സർക്കാർ തയ്യാറാകണം. തൃശ്ശൂർ കിഴക്കേകോട്ടയിൽ വെച്ച് നടന്ന സായാഹ്ന ധർണ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ബിജെപി ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത് അധ്യക്ഷനായി. ധർണ്ണയിൽ മുതിർന്ന നേതാക്കന്മാരായ സുരേന്ദ്രൻ ഐ നീക്കുന്നത് ടോണി ചാക്കോള മുരളി ഗോളങ്ങാട്ട് കൗൺസിലർ വിനോദ് പോളാഞ്ചേരി ഷാജൻ ദേവസ്വം പറമ്പിൽസുന്ദര രാജൻ മാഷ് എന്നിവർ Read More…