Kerala News

വെളിച്ചെണ്ണ വില കുറച്ചു; സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ 329/ രൂപയ്ക്ക് വില്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309/ രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ നോണ്‍ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറയും

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ പുതുക്കിയ വിലവിവരങ്ങള്‍ താഴെ നല്‍കുന്നു:

തുവരപ്പരിപ്പ്: ഒരു കിലോഗ്രാമിന് 83/ രൂപ.

മല്ലി: അര കിലോഗ്രാമിന് (1/2 കെജി) 45/ രൂപ.

വെളിച്ചെണ്ണ (സബ്സിഡി + നോണ്‍ സബ്സിഡി): ഒരു ലിറ്ററിന് 289/ രൂപ.

Leave a Reply

Your email address will not be published. Required fields are marked *