Kerala News

തൃശ്ശൂർ നഗരത്തിലെ വെള്ളക്കെട്ട്; ഡോ. കെ.ജി. പത്മകുമാർ വിവിധ റസിഡൻസസ് അസോസിയേഷനുകളുമായി ചർച്ച നടത്തി

തൃശ്ശൂർ നഗരത്തിലെ വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരം കാണുന്നതിനായി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശ പ്രകാരം എത്തിയ ഡോ. കെ ജി പത്മകുമാർ (IRTC BSF കുമരകം കാർഷിക ഗവേക്ഷണ കേന്ദ്രം മുൻ ഡയറ്കടർ കായൽ കൃഷി പരിശീലന കേന്ദ്രം ഡയറക്ടർ) വിവിധ റെസിഡൻസ് അസ്സോസിയേഷൻ പ്രതിനിധികളും കോർപ്പറേഷൻ കൗൺസിലർമാരുമായി വിശദമായ ചർച്ച നടത്തി. ഗാന്ധിനഗർ റെസിഡൻസ് അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിന് എംപി ഓഫീസ് പ്രതിനിധി രാജേഷ് നായർ അധ്യക്ഷത വഹിച്ചു. ശ്രീ ഗോപൻ ചെന്നിത്തല,ജയൻ തോമസ് കൗൺസിലർമാരായ ശ്രീ എൻ പ്രസാദ്, പൂർണിമ സുരേഷ്, രാധിക എൻ വി, നിജി കെ ജി, വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ രാമകൃഷ്ണൻ പി, നാഗഭരണിധരൻ, ശിവൻ മേനോൻ, കൃഷ്ണകുമാർ, ചന്ദ്രൻ മുരുകനഗർ, ശ്രീജി വി മോഹൻ, രഘുനാഥ് സി മേനോൻ. ദിനേഷ്‌കുമാർ കരിപ്പേരിൽ, മുൻ കൗൺസിലർ മഹേഷ്, കൃഷ്ണനുണ്ണി, കോൾ കർഷക നേതാവ് ഗോപിനാഥൻ, എഞ്ചിനീയർമാരായ ഡോ സി വി ലാൽ, പ്രസന്ന രാജ,എംപി ഓഫീസ് പ്രതിനിധികൾ, എന്നിവരും വിവിധ റെസിഡൻസ് അസ്സോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു യോഗത്തിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും രേഖകളും പരിശോധിച്ചശേഷം ഉടൻ തന്നെ ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിയ്ക്കുന്നതാണെന്ന് ഡോ എം എസ് സ്വാമിനാഥൻ കമ്മിറ്റിയിൽ അംഗമായിരുന്ന ഡോ കെ ജി പത്മകുമാർ അറിയിച്ചു. എത്രയും പെട്ടെന്ന് റിപ്പോർട്ട് തയ്യാറാക്കി കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *