
മോത്തിഹാരി: ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ കർഷക ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് ഐസിഎആർ–മഹാത്മാഗാന്ധി ഇന്റഗ്രേറ്റഡ് ഫാമിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഖേത് ബചാവോ അഭിയാൻ 2026ന്റെ ഭാഗമായി ഒക്ടോബർ 27ന് കോത്തിയ ഹരിറാം ഗ്രാമത്തിലായിരുന്നു പരിപാടി.
സന്തുലിത വളപ്രയോഗം, മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കൽ, പോഷകങ്ങളുടെ പുനരുപയോഗം, വിളവൈവിധ്യവൽക്കരണം, മാവ്–ലിച്ചി തോട്ടങ്ങളുടെ സുസ്ഥിര പരിപാലനം എന്നിവയിലായിരുന്നു ഊന്നൽ.
കൃഷിച്ചെലവ് കുറയ്ക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും മണ്ണിന്റെ ഫലഭൂയിഷ്ഠത ദീർഘകാലം നിലനിർത്താനും മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വളപ്രയോഗം അനിവാര്യമാണെന്ന് ഐസിഎആർ ശാസ്ത്രജ്ഞൻ ഡോ. അമോൽ കെ. ജാദവ് പറഞ്ഞു. 29 കർഷകരും മറ്റ് പങ്കാളികളും പരിപാടിയിൽ പങ്കെടുത്തു.



