ന്യൂഡൽഹി: പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ ലോകത്തിന് നേതൃത്വം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലുള്ള സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽനിന്ന് മാറി ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണുന്ന നൂതനാശയങ്ങൾ വികസിപ്പിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര-സാങ്കേതികവിദ്യാ സമ്മേളനത്തിൽ സംസാരിക്കവെ, വാക്സിൻ വികസനം, ചൊവ്വാ ദൗത്യം, ചന്ദ്രയാൻ-3ന്റെ ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിലെ സോഫ്റ്റ് ലാൻഡിങ് എന്നിവ ഇന്ത്യയുടെ നേട്ടങ്ങളായി മോദി ചൂണ്ടിക്കാട്ടി. യുവ നൂതനാശയ സംരംഭകരെ പ്രശംസിച്ച അദ്ദേഹം, ഭാവി സാങ്കേതികവിദ്യകളിൽ ധൈര്യപൂർവം നവീകരണങ്ങൾ നടത്തണമെന്നും ആഹ്വാനം ചെയ്തു.





