പ്രേം ശൈലേഷ്

മല്ലികാർജുൻ ഖാർഗെ മോദിയുടെ അച്ഛന് വിളിക്കുമ്പോൾ മോദി എന്ത് ചെയ്യുകയായിരുന്നു?
വാരാണസിയിൽ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ഒരു വസ്ത്ര വ്യാപാര ഫാക്ടറി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടൊപ്പം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
ആയിരകണക്കിന് തൊഴിലവസരങ്ങളാണ് ഈ ഒരൊറ്റ ഉദ്ഘാടനം കൊണ്ട് സൃഷ്ടിക്കപ്പെടുന്നത്.
അതിന് ശേഷം അദ്ദേഹം എയർഫോഴ്സിൻ്റെ ഏരിയൽ ഷോ കൂടി കണ്ടിട്ടേ മടങ്ങിയുള്ളൂ. മല്ലികാർജുൻ ഖാർഗെ മോദിയുടെ അച്ഛന് വിളിക്കുമ്പോൾ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ എന്ത് ചെയ്യുകയായിരുന്നു??
അദ്ദേഹം ഝാർഖണ്ഡിൽ,ബിജെപിക്ക് നിലവിൽ അധികാരമില്ലാത്ത, ഇണ്ടി സഖ്യം ഭരിക്കുന്ന ആ കുഞ്ഞ് സംസ്ഥാനത്ത് പ്രവർത്തകരോടൊപ്പം മൻ കീ ബാത്തിൽ പങ്കെടുത്ത് പാർട്ടി സംവിധാനങ്ങൾ വിലയിരുത്തുകയായിരുന്നു.
മോദി ഉത്തർ പ്രദേശ് സന്ദർശിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ യുപി സന്ദർശിച്ചിരുന്നു. വാരാണസിയിൽ നടന്ന അനേകം യോഗങ്ങളിലും യുവ സംവാദിലും പങ്കെടുത്ത് ജനങ്ങളുമായി ഇടപെട്ട് പാർട്ടി സംഘടനാ സംവിധാനങ്ങൾ വിലയിരുത്തി അദ്ദേഹവും മടങ്ങി.
നിതിൻ നബിൻ, ആഗസ്റ്റ് ഒഴികെ ജൂലൈ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി യുപിയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ പാർട്ടി സംവിധാനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി സന്ദർശിക്കുകയിരുന്നു.
ഒക്ടോബർ 27 ന് അദ്ദേഹം ഫെബ്രുവരി മാസം തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ സംഘടനാ സംവിധാനങ്ങൾ വിലയിരുത്താൻ എത്തും.
മല്ലികാർജുൻ ഖാർഗെ മോദിയുടെ അച്ഛന് വിളിക്കുമ്പോൾ അമിത് ഷാ എന്ത് ചെയ്യുകയായിരുന്നു??ജാർഖണ്ഡിൽ നിന്നുമെത്തിയ നിതിൻ നബിനുമായി വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ചർച്ചകളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മല്ലികാർജുൻ ഖാർഗെ മോദിയുടെ അച്ഛന് വിളിക്കുന്നതിന് ആറ് ദിവസങ്ങൾക്ക് മുൻപ് പത്ത് എംഎൽഎ പോലുമില്ലാത്ത പഞ്ചാബിൽ ലഹരിവിരുദ്ധ പോരാട്ടം നയിക്കുന്നതിനേരെ ഡ്രഗ് മാഫിയകൾ വകവരുത്തിയ കുടുംബാംഗങ്ങളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. 2029 ആകുന്നതോടെ പഞ്ചാബിലെ ഡ്രഗ്സ് കച്ചവടത്തെ പൂട്ടുമെന്നാണ് ഷായുടെ പ്രഖ്യാപനം. അത് വെറും വാക്കല്ല, മല്ലികാർജുൻ ഖാർഗെ മോദിയുടെ അച്ഛന് വിളിക്കുന്ന സമയത്ത് ആസാം, മിസോറം, മണിപ്പൂർ എന്നിവിടങ്ങളിലെ 38 ജില്ലകളിലായി വൻ ആൻ്റി നാർക്കോട്ടിക്സ് വേട്ട ആഭ്യന്തര വകുപ്പിൻ്റെ, അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുകയായിരുന്നു.
18 അറസ്റ്റുകളും 100 കോടിയുടെ ഹവാല ട്രാൻസാക്ഷനും 1420 ബാങ്ക് അക്കൗണ്ടുകളും ഫ്രീസ് ചെയ്ത ഓപ്പറേഷൻ ട്രിഡൻറ് എന്നറിയപ്പെടുന്ന ഈ മിഷൻ തന്നെ പഞ്ചാബികൾക്ക് അമിത് ഷാ ചുമ്മാ ഡയലോഗ് വിടുകയല്ല എന്ന സന്ദേശമാണ് നൽകുന്നത്. ഈ മാസം അവസാനം, അതായത് ഒക്ടോബർ 30,31 തീയതികളിൽ അമിത് ഷാ ഉത്തർ പ്രദേശും സന്ദർശിക്കും, പാർട്ടി സംവിധാനങ്ങളുടെ തയാറെടുപ്പുകൾ വിലയിരുത്താൻ.
യുപി,പഞ്ചാബ് എന്നിവിടങ്ങളിൽ 2027 തുടക്കം തിരഞ്ഞെടുപ്പാണ്. ബിജെപിയുടെ സുപ്രധാനമായ പദവിയിൽ ഇരിക്കുന്നവരെല്ലാം ഈ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള പണിയെടുക്കുകയാണ്. മല്ലികാർജുൻ ഖാർഗെ എന്ന നെഹ്റു കുടുംബത്തിൻ്റെ അടിമ, അണികളായ അടിമകളോട് അതേ സമയം വോട്ട് ചൊരിയെ പറ്റി പ്രസംഗിച്ച് സമയം കളയുന്നു.
ഇനി കോൺഗ്രസുകാരുടെ നേതാവായ രാഹുൽ രാജീവ് ഇതൊക്കെ നടക്കുമ്പോൾ എന്ത് ചെയ്യുന്നു??അദ്ദേഹവും ഒക്ടോബർ 26 ന്, അതായത് ഇന്ന് ഉത്തർ പ്രദേശിലുണ്ടായിരുന്നു. എന്തിന്,2018 കർണാടക ഇലക്ഷൻ സമയത്ത് അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശത്തിൽ ക്രിമിനൽ നടപടി നേരിടുന്ന സുൽത്താൻപൂർ കോടതിയിൽ വാദം കേൾക്കാൻ..
രണ്ട് ദേശീയ പ്രസ്ഥാനങ്ങൾ,രണ്ട് തരം നേതൃത്വം,രണ്ട് തരം പ്രവർത്തനശൈലി,രണ്ട് തരം ലക്ഷ്യങ്ങൾ..ആദ്യം രാഷ്ട്രം,ശേഷം പ്രസ്ഥാനം ഒടുവിൽ മാത്രം വ്യക്തി എന്ന ആദർശവും ആദ്യം സോണിയ, ശേഷം രാജീവ്, ഒപ്പം പ്രിയങ്കയും എന്ന അടിമത്വവും തമ്മിലുള്ള സംസ്കാരങ്ങളുടെ വ്യത്യാസം.



