
ന്യൂഡൽഹി: ലിച്ചെൻസ്റ്റൈൻ രാജകുമാരൻ അലോയിസിനെയും രാജകുമാരി സോഫിയെയും രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ഭവനിൽ സ്വീകരിച്ചു. ഇരുവരുടെയും ബഹുമാനാർത്ഥം രാഷ്ട്രപതി വിരുന്നും ഒരുക്കി.

ഇന്ത്യയും ലിച്ചെൻസ്റ്റൈനും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ശാസ്ത്രസാങ്കേതികവിദ്യ, നൂതനാശയങ്ങൾ, സംസ്കാരം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുന്നതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.




