
ന്യൂഡൽഹി: ശൗര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കരസേനയുടെ ഇൻഫൻട്രി വിഭാഗത്തിന്റെ ധീരതയ്ക്കും ത്യാഗത്തിനും സമർപ്പണത്തിനും ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശത്തിന്റെ അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ഇൻഫൻട്രി തലമുറകളായി നിർണായക പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ശൗര്യദിനാശംസകൾ നേർന്ന പ്രധാനമന്ത്രി, ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പങ്കുവച്ചു.




