Education News

ആര്‍ത്തവ ശുചിത്വ നയം കേന്ദ്രം അംഗീകരിച്ചു; സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ

ന്യൂഡൽഹി: സ്‌കൂൾ വിദ്യാർത്ഥിനികൾക്കായി ആര്‍ത്തവ ശുചിത്വ നയം കേന്ദ്രം അംഗീകരിച്ചു. പുതിയ നയ പ്രകാരം, ആറു മുതല് 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും. സ്കൂളുകളില്‍ പ്രത്യേകം ശുചിമുറി സൗകര്യവും ഉറപ്പാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ, വനിതാ ശിശുക്ഷേമ മന്ത്രാലയം നവംബര്‍ രണ്ടിന് നയം തയാറാക്കി. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുന്നതും മനോഭാവം മാറ്റാനുമാണ് പുതിയ നയത്തിന്റെ ലക്ഷ്യം.

Education Kerala News

ഫോട്ടോജേണലിസം ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിന്റെ 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.keralamediaacademy.org യിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി Read More…

Education Kerala News

2025ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2025ലെ എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി ഒന്നാം വർഷം മാർച്ച് 6 മുതൽ 29 വരെയും രണ്ടാം വർഷം മാർച്ച് 3 മുതൽ 26 വരെയും പരീക്ഷകൾ നടക്കും. മൂല്യനിർണയം ഏപ്രിൽ 8 മുതൽ 25 വരെ നടക്കും, മെയ് മൂന്നാം ആഴ്ചയിൽ ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21വരെ, ജനുവരി 20 മുതൽ Read More…

Education Kerala News

പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും

പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് പൊതുബോധം മാറ്റിയെടുക്കാനാവണമെന്നും അതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിന് അധ്യാപകര്‍ക്കാണ് പ്രധാന പങ്ക് വഹിക്കാനാവുക. അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങള്‍ നല്‍കണം. ഓരോ സ്കൂളിന്‍റെയും നില മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ വേണം. അതിന് സ്കൂള്‍തല ആസൂത്രണം നടത്തണം. കുട്ടികളുടെ വായന എഴുത്ത് എന്നിവ ഉറപ്പാക്കണം. ഓരോ കുട്ടിയുടെയും പിറകില്‍ Read More…

Education Kerala News

അസാപ് കേരളയിലെ പുതിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സംരംഭമായ അസാപ് കേരളയില്‍ ബിരുദധാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്ലേസ്മെന്റ് സഹായത്തോടെയുള്ള നൈപുണ്യ പരിശീലനം നേടാന്‍ അവസരം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്റ്‌സ് ആന്റ് മെഷീന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി, ഓഗ്‌മെന്റെഡ് റിയാലിറ്റി, വെര്‍ച്ച്വല്‍ റിയാലിറ്റി, പൈത്തണ്‍ ഫോര്‍ ഡാറ്റാ മാനേജ്‌മെന്റ് എന്നീ കോഴ്സുകളും, കൊമേഴ്സ് ബിരുദധാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്റോള്‍ഡ് ഏജന്റ് കോഴ്സുകളിലേക്കും പ്രവേശനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 073068 63566, 9947797719 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Education Kerala News

പ്ലസ് വൺ പ്രവേശനം: ഇനി കമ്യൂണിറ്റി ക്വാട്ടക്കും ഏകജാലക സംവിധാനം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രക്രിയയിൽ കമ്യൂണിറ്റി ക്വാട്ടയിലേക്ക് ഇനി മുതൽ ഏകജാലക സംവിധാനം കൊണ്ടുവരുന്നു. അടുത്ത അധ്യയന വർഷം മുതൽ ഈ പുതിയ സംവിധാനം നടപ്പിലാക്കും. നിലവിൽ സ്കൂളുകൾ നേരിട്ടുള്ള അപേക്ഷ സ്വീകരിക്കുന്ന രീതിക്ക് പകരം, പുതിയ ഏകജാലക സംവിധാനത്തിലൂടെയായിരിക്കും എല്ലാ അപേക്ഷകളും കൈകാര്യം ചെയ്യുന്നത്. പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ അതത് സമുദായങ്ങൾക്കായി കമ്യൂണിറ്റി ക്വാട്ടയായി മാറ്റി വച്ചിട്ടുള്ളതാണ്. മുൻ വർഷങ്ങളിൽ ചില മാനേജ്മെന്റുകൾ ഈ മാനദണ്ഡം പാലിക്കാത്തതായും ഈ Read More…

Education Kerala News

സെറ്റ് അപേക്ഷ തീയതി ദീർഘിപ്പിച്ചു; വിവരങ്ങൾ തിരുത്താൻ അവസരം

സംസ്ഥാനതല ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് 2024ന്റെ ഓൺലൈൻ രജിസ്ട്രേഷൻ തീയതി നവംബർ 5 വരെ ദീർഘിപ്പിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ ഏതെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ നവംബർ 6, 7, 8 തീയതികളിൽ അതിന് അവസരം ലഭ്യമാകും. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർക്ക് സെപ്റ്റംബർ 26, 2023 മുതൽ നവംബർ 8, 2024 വരെ ലഭിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

Education News

വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2025: ഐഐഎസ്സി ബാംഗ്ലൂർ ഇന്ത്യയിൽ ഒന്നാമത്.

ന്യൂഡൽഹി: 2025ലെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) ബാംഗ്ലൂർ 251-300 ബാൻഡിൽ സ്ഥാനം നേടി, ഇന്ത്യയില്‍ ഒന്നാമെതെത്തിയ സര്‍വകലാശാല.  2024ൽ 201-250 ബാൻഡിൽ ഉണ്ടായിരുന്ന ഐഐഎസ്സി, ഇത്തവണ നിലവാരം കുറച്ച് പിന്നിലേക്ക് പോയതാണ് ശ്രദ്ധേയമാകുന്നത്. മികച്ച മുന്നേറ്റം കാഴ്ചവച്ച മറ്റു സർവകലാശാലകളിൽ അണ്ണാ യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, ശൂലിനി യൂണിവേഴ്സിറ്റി എന്നിവയാണ്, 2024ൽ 501-600 ബാൻഡിൽ ഉണ്ടായിരുന്ന ഇവ ഈ വർഷം 401-500 ബാൻഡിലേക്ക് മെച്ചപ്പെട്ടു. ഐഐടി ഇൻഡോർ ഈ വർഷം Read More…

Education News

സര്‍വകലാശാലകളും കോളജുകളും ഇനി ഒരു കുടക്കീഴിൽ: ‘കെ-റീപ്പ്’ സോഫ്റ്റ് വെയര്‍ ഉടൻ-മന്ത്രി ഡോ. ആര്‍. ബിന്ദു

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളും കോളജുകളും ഒരു ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന ‘കെ-റീപ്പ്’ (Kerala Resource for Education Administration and Planning) സോഫ്റ്റ് വെയര്‍ എല്ലാ സര്‍വകലാശാലകളിലും നടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ ആരംഭിച്ചു. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ ഇതിലൂടെ ആധുനികവല്‍ക്കരിക്കുകയാണ് ലക്ഷ്യം, എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു വ്യക്തമാക്കി. കേരളത്തില്‍ നിലവിലുള്ള സര്‍വകലാശാലകളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ പരസ്പര ബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ പദ്ധതിയുടെ ഭാഗമായുള്ള ‘കെ-റീപ്പ്’ വഴി Read More…

Education Kerala News

മഹാരാജാസ് കോളേജ് ; മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജ് രാജ്യത്തെ മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മാസികയായ എഡ്യുക്കേഷൻ വേൾഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിലാണ് മഹാരാജാസിന്റെ ഈ മികച്ച നേട്ടം. കരിക്കുലം, വിദ്യാർത്ഥികളുടെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത, അധ്യാപകക്ഷേമം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഈ റാങ്കിങ് തയ്യാറാക്കിയത്. മഹാരാജാസ് എല്ലാ മേഖലയിലും 70 ശതമാനത്തിന് മുകളിൽ പോയിന്റ് നേടിയിട്ടുണ്ട്. രാജ്യത്തെ ഒന്നാം സ്ഥാനം നേടിയത് ഹൈദരാബാദ് Read More…