മാനന്തവാടി : മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കുമെന്നും, അതിന് ബി.ജെ.പി നേതൃത്വം നൽകുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. തലപ്പുഴയിൽ വഖഫ് നോട്ടിസ് ലഭിച്ച നാട്ടുകാരെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിനൊപ്പം സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വഖഫിന്റെ നിയമവിരുദ്ധ അവകാശവാദങ്ങൾക്ക് പിന്തുണ നൽകുകയാണ് സംസ്ഥാന സർക്കാർ. വഖഫ് ബോർഡിന് ഒപ്പം നിന്ന് സിപിഎമ്മും കോൺഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. വിലകൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയിൽ, നികുതിയടച്ച് നിയമപരമായി ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്, അവർ എങ്ങോട്ട് പോകണമെന്ന് മുഖ്യമന്ത്രി മറുപടി പറയണം. എം ടി രമേശ് വ്യക്തമാക്കിവഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കാത്ത ഒരു പഞ്ചായത്ത് പോലും വയനാട്ടിൽ ഇല്ല. മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത കൂട്ട പലായനത്തിന് വയനാട് ജില്ല സാക്ഷ്യം വഹിയ്ക്കേണ്ടിവരും. വഖഫിന്റെ അവകാശവാദം അംഗീകരിച്ചാൽ ഒരു സ്വകാര്യഭൂമി പോലും വയനാട് ജില്ലയിൽ ഉണ്ടാവില്ല. വയനാട് ജില്ലയിലെയും, തിരുവമ്പാടിയിലെയും ലക്ഷക്കണക്കിന് ആളുകളാണ് വഖഫ് ഭീഷണി നേരിടുന്നത്. ഇവരെ കുടിയൊഴിപ്പിച്ചാൽ ഇവർ എങ്ങോട്ട് പോകുമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും മറുപടി പറയണം. എം ടി രമേശ് ആവശ്യപ്പെട്ടു.കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും, തെരഞ്ഞെടുപ്പിനുശേഷം മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കുമെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു. ബിജെപി വയനാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ,മണ്ഡലം പ്രസിഡൻ്റ് കണ്ണൻ കണിയാരം, ജില്ലാ വൈസ് പ്രസിഡൻ്റ് കെ.മോഹൻദാസ്, മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് കട്ടകളം, യുവമോർച്ച ജില്ലാ പ്രസിഡണ്ട് കെ.ശരത് തുടങ്ങിയവരും എം ടി രമേശിനൊപ്പം സ്ഥലം സന്ദർശിച്ചു.
Related Articles
പാലക്കാടിൻ്റെ കായിക സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കണം: പി.ടി ഉഷ
പാലക്കാട്: കായിക മേഖലക്ക് എല്ലാ പിൻതുണയും നൽകുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പി.ടി ഉഷ എം.പി. പാലക്കാട് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനൊപ്പംകായിക താരം എം ശ്രീശങ്കറിൻ്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പി.ടി ഉഷ. ശ്രീ ശങ്കറിൻ്റെ പിതാവും മുൻ കായിക. താരവുമായ എസ് മുരളിയുമായും കുടുംബാംഗങ്ങളുമായും പി.ടി ഉഷ. സംവദിച്ചു. നിരവധി കായിക താരങ്ങൾ ഉള്ള സ്ഥലമായിട്ടും മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങൾ പാലക്കാട് ഇല്ലാത്ത കാര്യം സ്ഥാനാർത്ഥി എം.പി യുടെ ശ്രദ്ധയിൽപ്പെടുത്തി.കായിക Read More…
കണ്ണൂരിലെ എഡിഎമ്മിന്റെ മരണം ദാരുണം, പി പി ദിവ്യക്കെതിരെ നടപടി വേണം – കെ സുരേന്ദ്രൻ
കണ്ണൂരിലെ എഡിഎമ്മിന്റെ മരണം ദാരുണമായ സംഭവമെണെന്നും അതിൽ ഇടപെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ നടപടി വേണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നാലുതവണ ഇടപെട്ട കേസിൽ എഡിഎം കൈക്കൂലി വാങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. അനധികൃതമായ കാര്യത്തിനു വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ടതെന്ന് വ്യക്തമാണ്. ദേശീയപാതയിൽ ആയാലും സംസ്ഥാനപാതയിൽ ആയാലും വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് സ്ഥാപിക്കാറില്ല. പി പി Read More…
നവീൻ ബാബുവിന്റെ കുടുംബത്തെ സിപിഎം വഞ്ചിച്ചു – വി.മുരളീധരൻ
നവീൻ ബാബു കേസിൽ സിപിഎം നിയമവാഴ്ചയെ അട്ടിമറിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.ജയിൽ മോചിതയായ ദിവ്യയെ സ്വീകരിക്കാൻ നേതാക്കളെത്തുന്നത് അവരെ വിശുദ്ധയാക്കുന്നതിന് വേണ്ടിയാണ്. ആന്തൂർ , തിരുവനന്തപുരം നഗരസഭാധ്യക്ഷകളുടെ കാര്യത്തിൽ കേരളം ഇത് കണ്ടതാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. എഡിഎമ്മിന്റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴുമുണ്ട്. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കുന്നില്ല. പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന് പിന്നിലാര് ? പി.പി.ദിവ്യയ്ക്ക് നാടകം കളിക്കാൻ ഒത്താശ ചെയ്തവർ ആര്? കളക്ടറുടെ പങ്ക് എന്ത് എന്നതടക്കം അനവധി ചോദ്യങ്ങൾക്ക് Read More…