Education India Medical News

ജൂൺ 21-ലെ നീറ്റ് പുനഃപരീക്ഷ നീതിപൂർവവും സുതാര്യവുമായി നടത്തും: ധർമേന്ദ്ര പ്രധാൻ

നീറ്റ് (യുജി) പുനഃപരീക്ഷ ജൂൺ 21ന് നീതിപൂർവവും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉറപ്പുനൽകി. വിദ്യാർത്ഥികൾ ആത്മവിശ്വാസം കൈവിടാതെ പരീക്ഷയ്ക്കായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് മേയ് 3ന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് പുനഃപരീക്ഷ നടത്തുന്നത്.

ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ ബാധിക്കരുതെന്നും പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

“ജൂൺ 21ന് നീറ്റ് പരീക്ഷ വീണ്ടും നടക്കും. എല്ലാ വിദ്യാർത്ഥികളും ആത്മവിശ്വാസത്തോടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പുനഃപരീക്ഷ നീതിപൂർവവും മികച്ച രീതിയിലും നടത്തും,” ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *