ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ഏപ്രിൽ 20 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 5,17,99,642 രൂപ. 1 കിലോ 324 ഗ്രാം 100 മില്ലിഗ്രാം സ്വർണ്ണമാണ് ലഭിച്ചത്. 5 കിലോഗ്രാം 790 ഗ്രാം വെള്ളിയും ലഭിച്ചു.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 12ഉം നിരോധിച്ച ആയിരം രൂപയുടെ 14ഉം, അഞ്ഞൂറിൻ്റെ 66 കറൻസിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
ഇ ഭണ്ഡാരങ്ങൾ വഴി
കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,76,549 രൂപയും, കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 41,739 രൂപയും, പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 84,053 രൂപയും ലഭിച്ചു. ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 53,324രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 76,840 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 77,537രൂപയും ലഭിച്ചു.





