Business Economy India International Kerala News Politics science Technology

ലോകക്രമം മാറുന്നു; ഇന്ത്യയിൽ അരാജകത്വം സ്വപ്നം കാണുന്നവരുമുണ്ട്: പ്രധാനമന്ത്രി മോദി

ലോകം പുതിയ ക്രമത്തിനായി തിരയുമ്പോൾ ഇന്ത്യയിൽ ചിലർ അരാജകത്വമാണ് സ്വപ്നം കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ വിമർശിച്ച പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും പരോക്ഷ പരിഹാസമുയർത്തി.

ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2026നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീഹരിക്കോട്ടയിൽ ഒരു വർഷം നടത്തുന്ന റോക്കറ്റ് വിക്ഷേപണങ്ങളെക്കാൾ കൂടുതൽ തവണ കോൺഗ്രസ് തങ്ങളുടെ നേതാവിനെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നും മോദി പരിഹസിച്ചു.

മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ എന്നിവയെ അഭിമുഖീകരിക്കാൻ ആഗോള സ്ഥാപനങ്ങൾ കാലാനുസൃതമായി മാറണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ അനുഭവങ്ങൾ പരാമർശിച്ച അദ്ദേഹം, മാനവികതയ്ക്കും രാജ്യാന്തര സഹകരണത്തിനും പ്രാധാന്യം നൽകുന്ന ഉൾക്കൊള്ളുന്ന ലോകക്രമത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *