Education Kerala News

ഹൈസ്കൂൾ ക്ലാസുകൾ ഇനി രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ; അധ്യയനദിനം കൂട്ടി – പുതിയ ഉത്തരവ് പുറത്ത്

സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ സമയക്രമം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ്  പുറത്തിറക്കി. ഹൈക്കോടതിയുടെ 220 അധ്യയനദിന നിർദ്ദേശം പാലിക്കാനായാണ് നടപടി.

ഇനി മുതൽ ഹൈസ്കൂൾ ക്ലാസുകൾ രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെ നീളും. ഉച്ചയ്ക്ക് മുമ്പും ശേഷം 15 മിനിറ്റുകൾ വീതം കൂടി ക്ലാസുകൾ നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും ഈ പുതിയ സമയക്രമം ബാധകമായിരിക്കും.

അഞ്ചു മുതൽ 7 വരെ ഉള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിനം. തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിവസമാകും. എട്ടുമുതൽ 10 വരെയുള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിവസം. തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവൃത്തി ദിവസം ആകും. ജൂലൈ 26, സെപ്റ്റംബർ 25 യുപി ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബർ 4, ഒക്ടോബർ 25, 2026 ജനുവരി 3, ജനുവരി 31 എന്നീ ദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും.

220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഒന്നാം ക്ലാസ് മുതൽ നാല് വരെയുള്ള ലോവർ പ്രൈമറി ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തി ദിനമാക്കില്ല. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *