സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ സമയക്രമം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഹൈക്കോടതിയുടെ 220 അധ്യയനദിന നിർദ്ദേശം പാലിക്കാനായാണ് നടപടി. ഇനി മുതൽ ഹൈസ്കൂൾ ക്ലാസുകൾ രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെ നീളും. ഉച്ചയ്ക്ക് മുമ്പും ശേഷം 15 മിനിറ്റുകൾ വീതം കൂടി ക്ലാസുകൾ നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും ഈ പുതിയ സമയക്രമം ബാധകമായിരിക്കും. അഞ്ചു മുതൽ 7 വരെ ഉള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിനം. തുടർച്ചയായി വരാത്ത രണ്ട് Read More…
Tag: education department
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണത്തിന് ഏറ്റവും പ്രാധാന്യം നൽകണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണമേഖലയ്ക്കാണ് ഇനി ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. സെന്റർ ഓഫ് എക്‌സലൻസ് ഫോർ ടീച്ചിങ് ലേർണിംഗ് ആൻഡ് ട്രെയിനിങ്, കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗവേഷണകാര്യങ്ങളിൽ അന്താരാഷ്ട്രനിലവാരത്തോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വഴി ഏഴ് മികവിന്റെ കേന്ദ്രങ്ങൾ ഈ വർഷം സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് Read More…
ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്
ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്ട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നത് വിലക്കി. കോവിഡ് കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്‌കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ നടക്കുന്നത്. കുട്ടികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നരീതി ഗുണകരമല്ല. കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ സ്‌കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാർഥികളുടെയും Read More…
സ്കൂൾ ഉച്ചഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും നിർബന്ധം; രസവും അച്ചാറും ഒഴിവാക്കാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ രസവും അച്ചാറും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. ഇവ കറികളായി കണക്കാക്കാൻ പാടില്ലെന്നും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണമെന്നുമാണ് സർക്കുലർ നൽകുന്ന നിർദേശം. ദിവസവും രണ്ട് കറികൾ, അതിൽ പച്ചക്കറികളും പഴവർഗങ്ങളും വേണമെന്ന നിർബന്ധമാണ് . പണമില്ലാതെ കടം പറഞ്ഞു പദ്ധതി മുന്നോട്ടു കൊണ്ടുപോകുമ്പോൾ ചെലവുകുറഞ്ഞ കറികൾ ആശ്രയിക്കേണ്ടിവരുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. എൽപി സ്കൂളിൽ 6 രൂപയും, യുപിയിൽ 8.17 രൂപയുമാണ് വിദ്യാർത്ഥിക്കുള്ള പ്രതിദിന വിഹിതം. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾക്കായി പ്രത്യേക പെട്ടി Read More…





