തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ രസവും അച്ചാറും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. ഇവ കറികളായി കണക്കാക്കാൻ പാടില്ലെന്നും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണമെന്നുമാണ് സർക്കുലർ നൽകുന്ന നിർദേശം.
ദിവസവും രണ്ട് കറികൾ, അതിൽ പച്ചക്കറികളും പഴവർഗങ്ങളും വേണമെന്ന നിർബന്ധമാണ് . പണമില്ലാതെ കടം പറഞ്ഞു പദ്ധതി മുന്നോട്ടു കൊണ്ടുപോകുമ്പോൾ ചെലവുകുറഞ്ഞ കറികൾ ആശ്രയിക്കേണ്ടിവരുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
എൽപി സ്കൂളിൽ 6 രൂപയും, യുപിയിൽ 8.17 രൂപയുമാണ് വിദ്യാർത്ഥിക്കുള്ള പ്രതിദിന വിഹിതം. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾക്കായി പ്രത്യേക പെട്ടി സ്ഥാപിക്കണമെന്നും, തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രഭാതഭക്ഷണവും പദ്ധതിയിൽ ഉൾപ്പെടുത്താമെന്നും സർക്കുലർ നിർദേശിക്കുന്നു.