Kerala News

സ്കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ വിപുലീകരണം: ഫ്രൈഡ് റൈസ് മുതല്‍ മൈക്രോ ഗ്രീന്‍സ് വരെ പുതുമയോടെ പുതിയ ഭക്ഷണ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിങ് നടത്തുമ്പോള്‍ ഒരു ദിവസത്തെ കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികള്‍ നല്‍കേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇലക്കറി വര്‍ഗ്ഗങ്ങള്‍ കറികളായി ഉപയോഗിക്കുമ്പോള്‍ അവയില്‍ പയര്‍ അല്ലെങ്കില്‍ പരിപ്പ് വര്‍ഗ്ഗമോ ചേര്‍ക്കണം. ആഴ്ചയില്‍ ഒരു ദിവസം Read More…

Kerala News

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പോഷക മൂല്യം ഉറപ്പു വരുത്തി: മന്ത്രി വി ശിവൻ കുട്ടി

പയർവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണ മെനുവാണ് ഇന്ന് കുട്ടികൾക്ക് ലഭ്യമാകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് 4 കി.ഗ്രാം വീതം അരി വിതരണം ചെയ്യും. ഏകദേശം 17,313 മെട്രിക് ടൺ അരിയാണ് ഇതിനായി വിതരണം ചെയ്യുന്നത്. Read More…

Kerala News

സ്കൂൾ ഉച്ചഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും നിർബന്ധം; രസവും അച്ചാറും ഒഴിവാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ രസവും അച്ചാറും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. ഇവ കറികളായി കണക്കാക്കാൻ പാടില്ലെന്നും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണമെന്നുമാണ് സർക്കുലർ നൽകുന്ന നിർദേശം. ദിവസവും രണ്ട് കറികൾ, അതിൽ പച്ചക്കറികളും പഴവർഗങ്ങളും വേണമെന്ന നിർബന്ധമാണ് . പണമില്ലാതെ കടം പറഞ്ഞു പദ്ധതി മുന്നോട്ടു കൊണ്ടുപോകുമ്പോൾ ചെലവുകുറഞ്ഞ കറികൾ ആശ്രയിക്കേണ്ടിവരുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. എൽപി സ്കൂളിൽ 6 രൂപയും, യുപിയിൽ 8.17 രൂപയുമാണ് വിദ്യാർത്ഥിക്കുള്ള പ്രതിദിന വിഹിതം. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾക്കായി പ്രത്യേക പെട്ടി Read More…