സ്വകാര്യബസിൻ്റെ സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബസുടമയായ മരോട്ടിച്ചാല്‍ സ്വദേശി മന്ദിരിക്കൽ വീട്ടില്‍ വര്‍ഗീസ് മകന്‍ ബിജു (37 വയസ്സ്)വിനെയും, സഹോദരനായ റിജു (34വയസ്സ്) വിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്പിക്കുകയും, ഗുരുതര പരിക്കേറ്റ റിജു കൊല്ലപ്പെടുകയും ചെയ്ത കേസില്‍ ആണ് 3-ാം പ്രതി മപളിഞ്ചോട് തയ്യിൽ വീട്ടിൽ പങ്കജാക്ഷൻ മകൻ അനൂപ് (40 വയസ്) ജീവപര്യന്തം തടവിനും 3 ലക്ഷം പിഴയും തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ & സെഷന്‍സ് ജഡ്ജി റോയ് വര്‍ഗീസ് ശിക്ഷ വിധിച്ചത്.
തൃശ്ശൂര്‍ മരോട്ടിച്ചാൽ രാഗം ജംഗ്ഷനിൽ 2010 ജൂലൈ മാസം 4-ാം തീയ്യതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലൂർ – മരോട്ടിച്ചാൽ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് സർവ്വീസിൻ്റെ സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട റിജുവിന്റെ സഹോദരനായ ബിജുവിന്റെ ബസ്സ് തല്ലിപ്പൊളിച്ചതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യം മൂലം കേസിലെ ഒന്നാം പ്രതിയായ കീടായി ബൈജുവിൻ്റെ നേതൃത്വത്തിൽ നിയമവിരുദ്ധമായ സംഘം ചേർന്ന് നടത്തിയ ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. തുടര്‍ന്ന് ഒല്ലൂര്‍ പോലീസ് എസ്.എച്ച്.ഒ യായ എൻ.എസ് സലീഷ്. എന്നവരാണ് കേസ് രജിസ്റ്റര്‍ചെയ്തത്. തുടര്‍ന്ന് ഒല്ലൂര്‍ സര്‍ക്കിൾ ഇൻസ്പെക്ടര്‍ എം.കെ കൃഷ്ണൻ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിന്റെ വിചാരണ തുടങ്ങും മുന്‍പു തന്നെ ഒന്നാം പ്രതിയായ കീടായി ബൈജു കല്ലൂര്‍ മാവിൻചോട് സ്വദേശി കീടായി വീട്ടില്‍ ചന്ദ്രൻ മകന്‍ ബൈജു വിചാരണ നടപടികൾ ആരംഭിച്ചതിന് ശേഷം നാലാം പ്രതിയായ മാന്ദാമംഗലം സ്വദേശിപള്ളിക്കുന്നു വീട്ടിൽ ആന്റണി മകന്‍ മോനച്ചൻ എന്നവരും മരണപ്പെട്ടിരുന്നു. വിചാരണമധ്യേ ഒളിവിൽ പോയ മൂന്നാം പ്രതി അനൂപ് എന്നവരുടെ ജാമ്യം റദ്ദു ചെയ്ത് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചാം പ്രതിയായ മാന്ദാമംഗലംസ്വദേശി പള്ളിക്കുന്ന് വീട്ടില്‍ ആന്റണി മകന്‍ മോനായി, എന്നവരെ മാറ്റിനിർത്തി 2, 6, 7 പ്രതികള്‍ക്കെതിരെ ബഹു. കോടതി 2025 ഡിസംബറിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് 3-ാം പ്രതി അനൂപിനെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് പുനര്‍ വിചാരണ ചെയ്യുകയായിരുന്നു. കേസിലെ 9-ാം സാക്ഷിയെ 2-ാം.പ്രതിയായ ഷെറി എന്നവര്‍ വീട്ടില് ചെന്ന് ഭീഷണിപ്പെടുത്തിയത് വിചാരണവേളയില്‍ സാക്ഷി കോടതിയെ നേരിട്ട് അറിയിച്ചതിനെത്തുടര്‍ന്ന‍് വിറ്റ്നെസ് പ്രൊട്ടക്ഷന്‍ സ്കീമിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ ഉടനെ ത്തന്നെ റിമാന്റ് ചെയ്തിരുന്നത് അന്ന് പ്രധാന വാര്‍ത്ത ആയിരുന്നു. നിസാര കാര്യത്തിന് ഒരു മനുഷ്യജീവൻ ഇല്ലാതാക്കുകയും ഒരാളെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ഈ കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകി ഗുണ്ടാസംഘങ്ങൾക്ക് സന്ദേശം നൽകണമെന്ന ജില്ലാ ഗവൺമെന്റ് പ്ലീഡര്‍ കെ.പി അജയ് കുമാറിന്റെ വാദം കോടതി അംഗീകരിച്ച് ശിക്ഷ വിധിക്കുകയായിരുന്നു.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 27 .സാക്ഷികളെ വിസ്തരിക്കുകയും, 35രേഖകളും 18 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവ. പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. പി. അജയ്‍കുമാർ ഹാജരായി. പ്രോസിക്യൂഷന്‍ നടപടികളില്‍ പോലീസ് ലെയ്സൺ ഓഫീസർ കെ.ഡി. ജൂലിയാണ് സഹായിച്ചത്.





