പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിക്കും. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ചെന്താമരക്ക് ശിക്ഷ വിധിക്കുന്നത്. തങ്ങളുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ ചെന്താമരക്ക് വധശിക്ഷ നല്‍കണമെന്ന് സുധാകരന്റെയും സജിതയുടേയും മക്കള്‍ പറഞ്ഞു. ചെന്താമര പുറത്തിറങ്ങിയാല്‍ ഭയമാണെന്നും അവര്‍ അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊലീസും കൂടെ നിന്നുവെന്ന് സുധാകരന്റേയും സജിതയുടേയും മക്കളായ അതുല്യയും അഖിലയും പറഞ്ഞു. 2019 ഓഗസ്റ്റ് 31ന് ചെന്താമരയുടെ ഭാര്യ വീട് വിട്ടുപോകാന്‍ കാരണം സജിതയാണെന്ന് തെറ്റിദ്ധരിച്ചാണ് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് Read More…
Tag: murder case
കാളത്തോട് നാച്ചു വധക്കേസ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം
സി.ഐ.ടി.യു യൂണിയൻ തൊഴിലാളിയായ നാച്ചു എന്ന ഷമീറിനെ (39 വയസ് ) മാരകായുധങ്ങളായ കൊടുവാൾ, വടിവാൾ, ഇരുമ്പു വടി എന്നിവ ഉപയോഗിച്ച് ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെട്ടുക്ക പറമ്പിൽ ഇസ്മയിൽ മകൻ ഷാജഹാൻ (50), വലിയകത്ത് ഷാജി മകൻ ഷബീർ (30), പരിക്കുന്നു വീട്ടിൽ അബ്ബാസ് മകൻ അമൽ സാലിഹ് (31), വലിയകത്ത് മുഹമ്മദ് കുട്ടി മകൻ ഷിഹാസ് (40), കാട്ടുപറമ്പിൽ ഉസ്മാൻ മകൻ നവാസ് (47), Read More…
യുവാവിനെ കൊലപ്പെടുത്തിയ കേസ് അച്ഛനും, മകനും ജീവപര്യന്തം
കഠിനതടവിനു പുറമെ കൊലപാതക ശ്രമത്തിനു 5 വര്‍ഷം 10 മാസം കഠിന തടവിനും കൂടാതെ 2,60,000 രൂപ വിതം പിഴയും ശിക്ഷയും വിധിച്ചു വീട്ടുകാരുമായുള്ള വ്യക്തിവൈരാഗ്യം നിമിത്തം ആക്രമിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മണലൂർ ഉല്ലാസ് റോഡില്‍ താമസിക്കുന്ന തിരുത്തിയിൽ വേലുക്കുട്ടി (67 വയസ്സ്) ടിയാന്റെ മകൻ അനിൽകുമാർ (41 വയസ്സ്) എന്നിവരെ ജീവപര്യന്തം കഠിനതടവിനു പുറമെ കൊലപാതക ശ്രമത്തിനു 5 വര്‍ഷം 10 മാസം കഠിന തടവിനും കൂടാതെ ഓരോ പ്രതിയും 2,60,000 രൂപ Read More…
വെഞ്ഞാറമൂട് കൂട്ടക്കൊല: തെളിവെടുപ്പിന് മുമ്പ് പ്രതി അഫാൻ സ്റ്റേഷനിൽ കുഴഞ്ഞു വീണു
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദ്ദ വ്യതിയാനമാണ് കുഴഞ്ഞു വീഴാനുള്ള കാരണം എന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കല്ലറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്കു ശേഷം അഫാന്റെ ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ പൊലീസ്, വീണ്ടും സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. കസേരയിൽ ഇരിക്കുമ്പോഴായിരുന്നു അഫാൻ പെട്ടെന്നു കുഴഞ്ഞു വീണത്. ഇത് മനഃപൂർവമായ നടപടിയാണോ എന്ന സംശയം പൊലീസിനുണ്ട്. അഫാനെ Read More…
പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, കെ.വി കുഞ്ഞിരാമന് അടക്കം നാലുപേർക്കു അഞ്ചു വർഷം തടവ്
കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 1 മുതൽ 8-ാം പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കെടുത്ത 10, 15-ാം പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. മണികണ്ഠൻ, മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, മുൻ ലോക്കൽ കമ്മിറ്റി അംഗം കെ.വി ഭാസ്കരൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ചു വർഷം Read More…






