Growth India Kerala News Politics

ആറു പതിറ്റാണ്ട് നീണ്ട നക്സൽ ഭീഷണിക്ക് അന്ത്യം; നക്സലിസത്തിൽ നിന്ന് രാജ്യം ഫലപ്രദമായി മുക്തമായി

ന്യൂഡൽഹി: ആറു പതിറ്റാണ്ടോളം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയായിരുന്ന ഇടതുതീവ്രവാദത്തിന് (Left-Wing Extremism) ഫലപ്രദമായി അന്ത്യം കുറിച്ച് ഇന്ത്യ. 2026 മാർച്ച് 31 രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിലെ നിർണായക നാഴികക്കല്ലായി മാറിയെന്ന് വിലയിരുത്തൽ.

നക്സലിസത്തിൽ നിന്ന് രാജ്യം ഫലപ്രദമായി മുക്തമായതായാണ് റിപ്പോർട്ട്. വർഷങ്ങളോളം ആദിവാസി കുടുംബങ്ങളുടെയും വിദൂര ഗ്രാമങ്ങളുടെയും ജീവിതത്തെ നക്സൽ അക്രമങ്ങൾ ബാധിച്ചിരുന്നു. റോഡുകൾ, സ്കൂളുകൾ, വികസന സൗകര്യങ്ങൾ എന്നിവയിൽ നിന്ന് ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ നിരന്തരമായ അക്രമവും അനിശ്ചിതത്വവുമായിരുന്നു നിലനിന്നിരുന്നത്. 2014 മേയിൽ നിലവിലെ സർക്കാർ അധികാരമേറ്റപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളിലൊന്നായി റെഡ് കോറിഡോർ തുടരുകയായിരുന്നു. നേരത്തെയുള്ള നടപടികൾ പലപ്പോഴും ഒറ്റപ്പെട്ടതും സംഭവങ്ങളോട് പ്രതികരിക്കുന്നതിൽ മാത്രം കേന്ദ്രീകരിച്ചവയുമായിരുന്നു. പ്രശ്നത്തിന്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിനുപകരം അതിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കുന്നതിനായിരുന്നു മുൻഗണന നൽകിയിരുന്നത്. പിന്നീട് സമഗ്രവും ഏകോപിതവുമായ തന്ത്രം നടപ്പാക്കി.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ പ്രധാനമായും മൂന്ന് മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു. ഭരണകൂടത്തിലുള്ള ജനവിശ്വാസം വീണ്ടെടുക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കുക എന്നിവയായിരുന്നു അവ.

സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുക, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക, കീഴടങ്ങൽ-പുനരധിവാസ പദ്ധതികൾ നടപ്പാക്കുക, ജനങ്ങളുമായി നിരന്തരമായ ബന്ധം സ്ഥാപിക്കുക എന്നിവയിലൂടെ ഭരണകൂടത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനാണ് ശ്രമിച്ചത് ഈ സർക്കാർ ശ്രമിച്ചത്.

ഭൗതികവും ഡിജിറ്റലുമായ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, വിദൂര മേഖലകളിൽ ഭരണസംവിധാനത്തിന്റെ സാന്നിധ്യം ഉറപ്പാക്കുക, സുസ്ഥിരമായ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകി.

മാന്യമായ ജീവിതസാഹചര്യങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന സേവനവിതരണം, സാംസ്കാരികമായ ഉൾച്ചേർക്കൽ, ദേശീയ വികസനപ്രക്രിയയിൽ പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളുടെ പങ്കാളിത്തം എന്നിവയ്ക്കായിരുന്നു ക്ഷേമപദ്ധതികളിൽ മുൻഗണന.

സുരക്ഷ വികസനത്തിന് വഴിയൊരുക്കുകയും വികസനം ശക്തിപ്പെടുത്തുകയും, ക്ഷേമപദ്ധതികളുടെ വിതരണം വേഗത്തിലാക്കുകയും ചെയ്യുന്ന പരസ്പരബന്ധിതമായ പ്രവർത്തനങ്ങളിലൂടെയാണ് മാറ്റം സാധ്യമായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *