Uncategorized

ഗുരുനാനാക് ദേവ് ജയന്തി: ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ശ്രീ ഗുരുനാനാക് ദേവ് ജിയുടെ പ്രകാശ് പുർബ് ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗുരുനാനാക് ദേവിന്റെ കാലാതീതമായ ഉപദേശങ്ങൾ ഇന്നും മാനവരാശിക്ക് വഴികാട്ടിയാകുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു.

കരുണയും ഐക്യവും എല്ലാവരുടെയും ക്ഷേമവും അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഗുരുനാനാക് ദേവിന്റെ സന്ദേശം എല്ലാവർക്കും പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *