
കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്മയായ ഉപാസനയുടെ ഒന്നാം വാർഷികം തൃശൂരിൽ നടന്നു. തെക്കേമഠം ലക്ഷ്മി മണ്ഡപത്തിൽ നടന്ന യോഗം അഡ്വ. രവി ചങ്കത്ത് ഉദ്ഘാടനം ചെയ്തു. ഉപാസന പ്രസിഡന്റ് കൂറ്റംമ്പിള്ളി വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു.
ദേവസ്വം ബോർഡിൽ നിന്ന് മികച്ച സേവനം പൂർത്തിയാക്കി പെൻഷൻ പറ്റിയ കലാകാരന്മാരെ യോഗത്തിൽ ആദരിച്ചു. ഡോ. വടക്കുംപാട്ട് നാരായണൻ ദീപോജ്വലനം നടത്തിയ ചടങ്ങിൽ മാള മോഹനൻ മുഖ്യാതിഥി ആയിരുന്നു. തിരുവില്വാമല ഹരിഗോവിന്ദന്റെ അഷ്ടപദിയോടെയാണ് യോഗം ആരംഭിച്ചത്. ഉപാസന സെക്രട്ടറി പാദൂർ മഠം രാമചന്ദ്രൻ, കുന്നം വിജയൻ, ഹരികൃഷ്ണൻ നമ്പീശൻ, വി ശ്രീനിവാസൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.



