ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള അഞ്ച് പൈതൃക കേന്ദ്രങ്ങൾ കൂടി യുനെസ്കോയുടെ ലോക പൈതൃക താൽക്കാലിക പട്ടികയിൽ (Tentative List) ഇടം നേടി. ഇതോടെ പട്ടികയിലെ ഇന്ത്യൻ കേന്ദ്രങ്ങളുടെ എണ്ണം 78 ആയി. മധ്യപ്രദേശിലെ ബാഗ് ഗുഹാചിത്രങ്ങൾ, ചമ്പൽ താഴ്‌വരയിലെ ക്ഷേത്രസമുച്ചയം, ഉദയഗിരി ഗുഹകൾ, ഗിന്നോർഗഡ് എന്നിവയും ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലുമായി വ്യാപിച്ചുകിടക്കുന്ന ‘സൈറ്റ്സ് ഓഫ് സത്യാഗ്രഹ’ എന്ന പരമ്പരാഗത അന്തർദേശീയ നിർദേശവുമാണ് പുതുതായി ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് ആഗോള അംഗീകാരം നേടുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് കേന്ദ്ര Read More…
Uncategorized
മുഖ്യന്ത്രിയുടെ വാർത്താ സമ്മേളനം മാധ്യമ പ്രവർത്തകർ കലക്കരുതേ…
മഹബൂബ് പി എ കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തും. അന്നാണ് മന്ത്രിസഭാ യോഗം. മന്ത്രിസഭ എടുത്ത തീരുമാനങ്ങൾ ജനങ്ങളെ നേരിട്ടറിയിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് എത്തുന്നത്. ഏറെ സൗമ്യമായി ജനങ്ങളുടെ (മാധ്യമപ്രവർത്തകർ) ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നല്കുന്ന ശൈലിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടേത്.എന്നാൽ അത് ജനങ്ങൾക്ക് ഉപകാരപ്പെടും വിധം പ്രയോജനപ്പെടുത്താൻമാധ്യമ പ്രവർത്തകർക്ക് കഴിയുന്നില്ല. എന്തൊരു ബഹളമാണ്. ഒരു അച്ചടക്കവുമില്ല. കാക്ക കൂട്ടിൽ കല്ലിട്ടതു പോലെ.മുഖ്യമന്ത്രി കസേരയിൽ ശാന്തനായി മാധ്യമങ്ങൾക്ക് മുമ്പിൽ Read More…
മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നവസംരംഭകർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ ഫിൻടെക് മേഖല അതിവേഗം വളരുകയാണെന്നും വികസിത് ഭാരത് എന്ന ലക്ഷ്യത്തിൽ മേഖലയ്ക്ക് നിർണായക പങ്കുണ്ടെന്നും മോദി പറഞ്ഞു. യുവാക്കളുടെ പങ്കാളിത്തവും നൂതന ആശയങ്ങളും മേഖലയുടെ വളർച്ചയ്ക്ക് ശക്തി പകരുന്നതായും അദ്ദേഹം വ്യക്തമാക്കി. ആഗോള സംഘർഷങ്ങളും വ്യാപാര പിരിമുറുക്കങ്ങളും വിതരണ ശൃംഖലയിലെ പ്രതിസന്ധികളും നിലനിൽക്കുമ്പോഴും ഏപ്രിൽ-ജൂൺ Read More…
ഐഎൻഎ മ്യൂസിയം സന്ദർശിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
മോയിരാങ്: മണിപ്പൂരിലെ മോയിരാങിലുള്ള ഐഎൻഎ മ്യൂസിയം സന്ദർശിച്ച ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ത്യൻ നാഷണൽ ആർമിയുടെ (ഐഎൻഎ) ധീരതയ്ക്കും ത്യാഗത്തിനും ആദരമർപ്പിച്ചു. ഐഎൻഎ ഇന്ത്യൻ മണ്ണിൽ ആദ്യമായി ത്രിവർണ പതാക ഉയർത്തിയ ചരിത്രപ്രധാനമായ സ്ഥലവും ഉപരാഷ്ട്രപതി സന്ദർശിച്ചു. തുടർന്ന് ഐഎൻഎ യുദ്ധ മ്യൂസിയത്തിലെ ഗാലറിയും അദ്ദേഹം സന്ദർശിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന് ഉപരാഷ്ട്രപതി പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നേതാജിയും ഐഎൻഎയും നൽകിയ സംഭാവനകളെ അനുസ്മരിച്ചായിരുന്നു സന്ദർശനം.
നേപ്പാളിലെ പ്രളയത്തിൽ മരണം 939 ആയി; 4,000 പേരെ കാണാതായി
നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി ഉയർന്നു. ദുരന്തബാധിത മേഖലകളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നത് തുടരുന്നതിനിടെയാണ് മരണസംഖ്യ ഉയരുന്നത്. ഏകദേശം 4,000 പേരെ ഇപ്പോഴും കാണാനില്ലെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ 10,000ത്തിലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇടവിട്ടുള്ള മഴ, കരകവിഞ്ഞൊഴുകുന്ന നദികൾ, തകർന്ന റോഡുകളും പാലങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപം മഞ്ഞും പാറകളും ഇടിഞ്ഞുവീണതിനെ തുടർന്നാണ് ഓഗസ്റ്റ് 26ന് വടക്കൻ, മധ്യ നേപ്പാളിലെ വിവിധ പ്രദേശങ്ങളിൽ മിന്നൽപ്രളയമുണ്ടായത്. Read More…
മണ്ണിടിച്ചിൽ: ഷിംല–കൽക്ക റെയിൽപാതയിലെ 10 ട്രെയിനുകൾ റദ്ദാക്കി
ഷിംല: കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ചരിത്ര പ്രസിദ്ധമായ നാരോ ഗേജ് റെയിൽപാതയിലൂടെയുള്ള പത്ത് ട്രെയിനുകൾ റദ്ദാക്കി. റെയിൽപാതയുടെ അടിത്തറയിലെ മണ്ണ് ഒലിച്ചുപോയതിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. കോട്ടി, ഗുമ്മൻ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാതയിൽ മണ്ണൊലിപ്പിനെ തുടർന്ന് അപകടാവസ്ഥ രൂപപ്പെടുകയായിരുന്നു. തുടർച്ചയായ മഴയിൽ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയതോടെ റെയിൽപാതയുടെ ഒരു ഭാഗത്തിൻ്റെ അടിത്തറ ദുർബലമായിട്ടുണ്ട്. അടിത്തറയുടെ ഘടന പുറത്തേക്ക് തള്ളിനിൽക്കുന്ന സ്ഥിതിയിലാണിപ്പോൾ ഉള്ളത്. ശനിയാഴ്ച രാത്രിയിലാണ് Read More…
അഹമ്മദാബാദ് വിമാനത്താവളത്തിൽ 83 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ
അഹമ്മദാബാദ്: ഷാർജയിൽ നിന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ 31കാരിയായ യുവതിയെ സ്വർണ ചെയിനുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 500 ഗ്രാം ഭാരമുള്ള സ്വർണച്ചങ്ങലയാണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 83.14 ലക്ഷം രൂപ വിലവരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ചെന്ന കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചതായി അധികൃതർ വ്യക്തമാക്കി.
ലീഗ് കോൺഗ്രസിനെ വിഴുങ്ങിയെന്ന് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ
മുസ്ലിം ലീഗ് കോൺഗ്രസിനെ പൂർണമായും നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ആരോപിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ലീഗാണ് കോൺഗ്രസിനെ നിയന്ത്രിച്ചതെന്നും, അതുകൊണ്ടാണ് പാർലിമെന്ററി പാർട്ടി യോഗത്തിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെങ്കിലും വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ യു.ഡി.എഫ് കൺവീനറും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശ് പദ്ധതി മുന്നോട്ടുപോകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അതിനെ പരസ്യമായി Read More…
കേരളത്തിൽ പരക്കെ നാശനഷ്ടം വിതച്ച് മഴ :പൂവാറൻൻതോട്ടിൽ മലവെള്ള പാച്ചിൽ
കോഴിക്കോട് പൂവാറാൻ തോട്ടിൽ മലവെള്ളപാച്ചിൽ. ഉരുൾ പൊട്ടിയിട്ടുണ്ട് എന്ന സംശയവും നിലനിൽക്കുന്നു. അടൂർമലയിൽ മണ്ണിടിച്ചലിനെ തുടർന്ന് വീട് ഒലിച്ചുപോയി വീട്ടമ്മക്ക് ദാരുണാന്ത്യം. 2 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചെളിയും മണ്ണും നിറഞ്ഞ വെള്ളമാണ് ഒഴുകിയെത്തുന്നത്. പെരിയാർ നദി കരകവിഞ്ഞൊഴുകുന്നു. തിരുവനന്തപുരം വലിയ തുറയിൽ ശക്തമായ കടലാക്രമണം. തീരദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. വയനാട്ടിൽ കനത്ത മഴ തുടരുന്നു.
കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു: ഒരാൾ മരിച്ചു
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയില്‍ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത്. കുറ്റിപ്പുറത്തെ കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ഡിഫെൻഡർ എണ്ണ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്.







