തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിന്റെ സുരക്ഷ ചുമതലയിൽ നിന്ന്എഡിജിപി എംആര് അജിത് കുമാറിനെ മാറ്റി. പകരം പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്തിന് ചുമതല നല്‍കിയതായി ഡിജിപിയുടെ ഉത്തരവ്.
ആര്‍എസ്എസ് നേതാക്കളുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ മാറ്റം. ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ ഇടപെട്ട്, ആഭ്യന്തരവകുപ്പിനോട് നടപടി ആവശ്യപ്പെട്ടിരുന്നു.
ശബരിമല സീസണിലെ ക്രമസമാധാന ചുമതലയില് നിന്ന് അജിത്ത് കുമാറിനെ ഒഴിവാക്കിയത്, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സുപ്രധാന യോഗത്തിലുണ്ടായ മാറ്റങ്ങള്‍ക്ക് പിന്നാലെയാണ്.





