കണ്ണൂർ: എഡിഎം കെ. നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന വ്യാപകമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുവാൻ തീരുമാനിച്ചു. കണ്ണൂരിൽ എഡിഎമ്മിന്റെ മരണം പൊതുസമൂഹത്തെ അതീവ വ്യാകുലപ്പെടുത്തിയതിനാൽ, പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ഈ നടപടി.അതേസമയം, പത്തനംതിട്ടയിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എഡിഎം നവീൻ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള വിശദമായ പ്രാഥമിക റിപ്പോർട്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, റവന്യൂ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.





