കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് നല്‍കിയ ഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതല്‍ അന്വേഷണ സംഘം നീങ്ങിയതെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നുമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. അഭിഭാഷകനായ ജോണ്‍ എസ് റാഫ് Read More…
Tag: kannur adm
നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നു: കെ.സുരേന്ദ്രൻ
മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഡിഎമ്മിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്തയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിൻ്റെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നുറപ്പാണ്. ഉന്നത ഇടപെടൽ നടന്നതിനാൽ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം പ്രഹസനമാകും. സിബിഐ Read More…
നവീന്ബാബുവിന്റെ മരണം: കണ്ണൂർ കലക്ടർക്കും ടി.വി. പ്രശാന്തിനും കോടതി നോട്ടീസ്
കണ്ണൂർ: എഡിഎം നവീന്ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലടിസ്ഥാനമാക്കി കണ്ണൂർ ജില്ലാ കലക്ടർ അരുണ് കെ വിജയനും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി.വി. പ്രശാന്തിനും കോടതി നോട്ടീസ് അയച്ചു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകാൻ ഉത്തരവിട്ടത്. കേസിൽ ലഭ്യമായ തെളിവുകൾ സംരക്ഷിക്കുന്നതിൽ പൊലീസ് വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ലെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപിച്ചാണ് കുടുംബം കോടതിയെ സമീപിച്ചത്. അതേസമയം, ജില്ലാ കലക്ടറും ടി.വി. പ്രശാന്തും Read More…
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കണം :ഹൈക്കോടതി
കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കെ സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. കേരള പോലീസിന്റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് പരിഗണിച്ചത്. നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണത്തിന്റെ കേസ് ഡയറിയും ഫയലുകളും ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ, പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് തടയാനായി ഹർജിയിൽ ആവശ്യപ്പെട്ട ഇടക്കാല സ്റ്റേ Read More…
നവീൻ ബാബുവിന്റെ കുടുംബത്തെ സിപിഎം വഞ്ചിച്ചു – വി.മുരളീധരൻ
നവീൻ ബാബു കേസിൽ സിപിഎം നിയമവാഴ്ചയെ അട്ടിമറിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.ജയിൽ മോചിതയായ ദിവ്യയെ സ്വീകരിക്കാൻ നേതാക്കളെത്തുന്നത് അവരെ വിശുദ്ധയാക്കുന്നതിന് വേണ്ടിയാണ്. ആന്തൂർ , തിരുവനന്തപുരം നഗരസഭാധ്യക്ഷകളുടെ കാര്യത്തിൽ കേരളം ഇത് കണ്ടതാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. എഡിഎമ്മിന്‍റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴുമുണ്ട്. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കുന്നില്ല. പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന് പിന്നിലാര് ? പി.പി.ദിവ്യയ്ക്ക് നാടകം കളിക്കാൻ ഒത്താശ ചെയ്തവർ ആര്? കളക്ടറുടെ പങ്ക് എന്ത് എന്നതടക്കം അനവധി ചോദ്യങ്ങൾക്ക് Read More…
സിപിഎം നവീൻ ബാബുവിൻ്റെ കുടുംബത്തെ അപമാനിച്ചു: കെ.സുരേന്ദ്രൻ
പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും സഹായിച്ചത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവീൻ ബാബുവിൻ്റെ കുടുംബത്തെ സിപിഎം അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിപി ദിവ്യയുടെ കാര്യത്തിൽ ബിജെപി പറഞ്ഞത് ശരിയായിരിക്കുന്നു. ദിവ്യയെ സംരക്ഷിച്ചത് സിപിഎം ആണെന്ന് വ്യക്തമായി. ജാമ്യപേക്ഷയിൽ പ്രതിഭാഗം നവീൻ ബാബുവിന്റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണത്തെ എതിർക്കാൻ പ്രോസിക്യൂഷൻ തയ്യാറായില്ലെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. ജില്ലാ കളക്ടർ നൽകിയ മൊഴിയാണ് പ്രതിഭാഗത്തിന് അനുകൂലമായ നടപടിയുണ്ടാകാൻ Read More…
എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി. ദിവ്യയ്ക്ക് ജാമ്യം, 11 ദിവസത്തെ റിമാൻഡിന് ശേഷം മോചനം
കണ്ണൂർ: എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദ് ആണ് ജാമ്യത്തിന് അനുമതി നൽകിയത്. 11 ദിവസത്തെ റിമാൻഡ് കഴിഞ്ഞാണ് ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. കേസിന്റെ മുൻവാദത്തിൽ, എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ ചില പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാഗം സമ്മതിച്ചിരുന്നു. ദിവ്യ ജാമ്യത്തിൽ പുറത്തുപോകുന്നത് സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ Read More…
പി.പി. ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി; സിപിഎമ്മിൽ കടുത്ത നടപടികൾ
കണ്ണൂർ: വിവാദങ്ങൾ ചൂടുപിടിച്ച സാഹചര്യത്തിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി. ദിവ്യയെ തരം താഴ്ത്തി കണ്ണൂർ ജില്ലാ കമ്മിറ്റി കടുത്ത നടപടിയെടുത്തു. എല്ലാ പാർട്ടി തെരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്നുമാണ് ദിവ്യയെ നീക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായത്. ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് ദിവ്യയെ തരം താഴ്ത്തുന്നതിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ആവശ്യപ്പെടും. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യ നിലവിൽ റിമാന്റിലാണ്. ഗൗരവമുള്ള വീഴ്ചയാണ് സംഭവിച്ചതെന്ന Read More…
പിപി ദിവ്യ പൊലീസ് കസ്റ്റഡിയില്: വൈകിട്ട് 5 വരെ ചോദ്യം ചെയ്യൽ
കണ്ണൂർ: എഡിഎം നവീന്ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യയെ ഇന്ന് വൈകിട്ട് 5 വരെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാവിലെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം എസിപി ഓഫീസിൽ വിശദമായ ചോദ്യം ചെയ്യലിന് ദിവ്യയെ കൈമാറി. പോലീസ് രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു ദിവസത്തെ മാത്രമാണ് അനുവദിച്ചത്. നേരത്തെ മൂന്നു മണിക്കൂറോളം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. Read More…
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ട്:-കെകെ രമ
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ടെന്ന് കെകെ രമ എംഎല്‍എ. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. എന്നാല്‍ അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമര്‍ശത്തില്‍ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാന്‍ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെകെ രമ വിമര്‍ശിച്ചു.










