എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ടെന്ന് കെകെ രമ എംഎല്‍എ. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങള്‍ നമ്മുടെ മുന്പിലുണ്ട്. എന്നാല്‍ അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമര്‍ശത്തില്‍ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാന്‍ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെകെ രമ വിമര്‍ശിച്ചു.
Related Articles
പോളിംഗ് കുറയാൻ കാരണം യുഡിഎഫ്- എൽഡിഎഫ് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധം: കെ.സുരേന്ദ്രൻ
വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറഞ്ഞത് എൽഡിഎഫിനോടും യുഡിഎഫിനോടുമുളള ജനങ്ങളുടെ പ്രതിഷേധം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രണ്ടു മുന്നണികളിലും കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിൽ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രചരണങ്ങൾ നടത്തിയിട്ടും വയനാട്ടിൽ യുഡിഎഫുകാരും എൽഡിഎഫുകാരും വോട്ട് ചെയ്യാൻ എത്തിയില്ല. കോൺഗ്രസിന് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം നിഷ്പക്ഷക്കാർ വയനാട്ടിൽ അവരോട് വിമുഖത കാണിച്ചു. യുഡിഎഫ് ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും വയനാട്ടിൽ അത് ഫലം Read More…
മലയാള സിനിമയുടെ അഭിമാനം,മധുവിന് 91-ാം പിറന്നാൾ
മലയാള സിനിമയുടെ അതുല്യ പ്രതിഭ, മധുവിന്റെ 91-ാം ജന്മദിനമാണ് ഇന്ന്. 1933 സെപ്റ്റംബർ 23-ന് ജനിച്ച മധു, ഒരു ഹിന്ദി അധ്യാപകനായാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് നാടക രംഗത്തിലൂടെ സിനിമയിൽ പ്രവേശിച്ച്, ‘ചെമ്മീൻ’ എന്ന ചിത്രത്തിലെ പരീക്കുട്ടി വേഷത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥിരം സാന്നിധ്യമായി. മധു ഒരു നായകനായും വില്ലനായും സഹനടനായും നിരവധി വേഷങ്ങൾ ശ്രദ്ധേയമാക്കി, 400-ലേറെ ചിത്രങ്ങളിൽ തന്റെ മികവ് തെളിയിച്ചു. ‘ഓളവും തീരവും’, ‘ഭാര്‍ഗവീ നിലയം’, ‘ഏണിപ്പടികൾ’, ‘നരൻ’ തുടങ്ങി അനവധി ചിത്രങ്ങൾ Read More…
അഡ്വ.ഏ.ഡി.ബെന്നിയുടെ “പത്മവ്യൂഹം ഭേദിച്ച്” പതിമൂന്നാം പതിപ്പ് പ്രകാശനം ചെയ്തു.
അഡ്വ.ഏ.ഡി. ബെന്നിയുടെ ജീവചരിത്രമായ “അനുഭവം, ഓർമ്മ, ദർശനം – പത്മവ്യൂഹം ഭേദിച്ച്”, പതിമൂന്നാം പതിപ്പിൻ്റെ പ്രകാശനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമേന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. എറണാകുളം ആശിർഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, എം. പി ഹൈബി ഈഡന് പുസ്തകം കൈമാറിയാണ് പ്രകാശനം ചെയ്തത്. മാണി പയസ് രചിച്ച പുസ്തകം വർത്തമാനകാലത്തെ രോഗാവസ്ഥകളെയും പ്രതിരോധപ്രവർത്തനങ്ങളെയും അടയാളപ്പെടുത്തുന്നു. ചരിത്രത്തോടും സമകാലിക ജീവിതയാഥാർത്ഥ്യങ്ങളോടും സമരസപ്പെടുന്ന സൃഷ്ടികൂടിയാണിത് . ചുരുങ്ങിയ കാലം കൊണ്ടാണ് പുസ്തകം പതിമൂന്നാം പതിപ്പിലെത്തിയത്. എറണാകുളം എം. എൽ.എ. Read More…