വീട്ടമ്മക്ക് വിധി പ്രകാരം നിക്ഷേപ സംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മാങ്ങാട്ടുകര സ്വദേശിനി ആറ്റുപുറത്തു് വീട്ടിൽ വസന്തലക്ഷ്മി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ ബ്ലൂ ഹെഡ്ജ് ഫിനാൻസ് എൻ്റ് ഗോൾഡ് ലോണിനെ പ്രതിനിധീകരിച്ച് മാനേജിങ്ങ് ഡയറക്ടർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായത്. വസന്തലക്ഷ്മി നിക്ഷേപ സംഖ്യ തിരിച്ചു ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 100000 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 10000 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധി Read More…
Court
ക്രോസ് വിസ്താരത്തിൽ ലഭിക്കുന്ന മൊഴികൾക്കും തുല്യ തെളിവുമൂല്യം; സുപ്രീംകോടതിയുടെ സുപ്രധാന വിധി
ക്രോസ് വിസ്താരത്തിനിടെ (Cross-examination) സാക്ഷിയിൽ നിന്ന് ലഭിക്കുന്ന മറുപടികൾക്കും പൂർണ തെളിവുമൂല്യമുണ്ടെന്നും, അവയെ അടിസ്ഥാനമാക്കി ഒരു വസ്തുത തെളിയിക്കാനാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കെ. എസ്. ദിനചന്ദ്രൻ വി. ശൈല ജോസഫ് (2025) കേസിലാണ് സുപ്രധാന നിരീക്ഷണം. ഇന്ത്യൻ പിൻഗാമി നിയമം (Indian Succession Act) സെക്ഷൻ 63(സി)യും ഇന്ത്യൻ തെളിവ് നിയമം (Indian Evidence Act) സെക്ഷൻ 68ഉം പ്രകാരം, ഒരു വിൽപത്രം സാധുവാകാൻ രണ്ട് സാക്ഷികൾ അതിൽ സാക്ഷ്യപ്പെടുത്തണം. ഇവരിൽ ഒരാളെയെങ്കിലും കോടതിയിൽ വിസ്തരിച്ച് വിൽപത്രത്തിന്റെ Read More…
ഉപഭോക്തൃ കോടതി വിധി, നഷ്ടം നല്കിയില്ല; ടൂർ സ്ഥാപനമുടമക്കെതിരെ വാറണ്ട്
ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്തുള്ള ശ്രീദുർഗ്ഗയിലെ എ. അജിത, മകൾ അപർണ്ണ, ചെറുമകൻ ഇഷാൻ.ഡി.നായർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തുള്ള മലബാർ ടൂർസ് ആൻഡ് ട്രാവൽസ് ഉടമക്കെതിരെ വാറൻ്റ് അയക്കുവാൻ ഉത്തരവായത്. കാശ്മീർ ടൂർ പാക്കേജിലെ താമസ സൗകര്യം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിലെ പോരായ്മകൾ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് 49,500/- രൂപ നൽകാൻ എതിർകക്ഷിക്കെതിരെ വിധി Read More…
രക്തസമ്മർദ്ദവും പ്രമേഹവും മറച്ചുവെച്ചു, ഹൃദയ ചികിത്സയുടെ ഇൻഷുറൻസ് തുക നിഷേധിച്ചു; 2,25,000 രൂപയും പലിശയും നൽകാൻ വിധി
രക്തസമ്മർദ്ദവും പ്രമേഹവും പോളിസി ചേരുമ്പോൾ മറച്ചുവെച്ചുവെന്ന് പറഞ്ഞ് ഹൃദയ ചികിത്സയുടെ ക്ലെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശുർ വിയ്യൂർ പുളിപ്പറമ്പിൽ വീട്ടിൽ പി.ആർ.സുധാകരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ വിധിയായത്. സുധാകരന് നെഞ്ചുവേദനയെത്തുടർന്ന് ആഞ്ചിയോപ്ലാസ്റ്റി നടത്തി. രക്തസമ്മർദ്ദവും പ്രമേഹവും പോളിസി ചേരുന്നതിന് മുമ്പേ ഉണ്ടായിരുന്നുവെന്നും ആയത് പോളിസി ചേരുന്നതിനുള്ള പ്രൊപ്പോസൽ ഫോമിൽ മറച്ചുവെച്ചുവെന്നും ആരോപിച്ചാണ് ക്ലെയിം നിഷേധിച്ചത്. നിലവിലുള്ള അസുഖങ്ങൾ സങ്കീർണ്ണമായതാണ് ഹൃദയ ചികിത്സയുടെ Read More…
നീറ്റ് പ്രക്ഷോഭം; കേസെടുത്ത വിദ്യാർഥികൾക്ക് നിയമസഹായത്തിനായി ₹1 കോടി സംഭാവന നൽകി കപിൽ സിബൽ
ന്യൂഡൽഹി: നീറ്റ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസെടുത്ത വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകുന്നതിനായി രൂപീകരിച്ച ഫണ്ടിലേക്ക് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് കോക്രോച്ച് ജനത പാർട്ടി (CJP) വക്താവ് സൗരവ് ദാസ് പറഞ്ഞു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസെടുത്ത വിദ്യാർത്ഥികൾക്ക് നിയമസഹായം ലഭ്യമാക്കുന്നതിനായി സുപ്രീംകോടതി അഭിഭാഷകരുമായി പാർട്ടി ബന്ധപ്പെടുന്നുണ്ടെന്നും Read More…
ഹൈക്കോടതി നിർദേശം; വെർച്വൽ ക്യൂ വഴി ദർശനം ഒരുക്കി ഗുരുവായൂർ ക്ഷേത്രം
ഹൈക്കോടതി നിർദേശത്തെ തുടർന്ന് ദേവസ്വത്തിൻ്റെ പുതിയ തീരുമാനം: ഓഗസ്റ്റ് 4 മുതൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രം സംവിധാനം; ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് സമയബന്ധിത പ്രവേശനം, ഒരു സ്ലോട്ടിൽ ആറുപേർ വരെ രജിസ്റ്റർ ചെയ്യാം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കൂടുതൽ സുഗമവും ക്രമബദ്ധവുമായ ദർശനസൗകര്യം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ആഴ്ചയിൽ രണ്ട് ദിവസം വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ഭക്തർക്ക് ദർശനത്തിനായി അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ക്ഷേത്രത്തിലെ ദർശന സംവിധാനം ഗണ്യമായി Read More…
വാറൻ്റി പരിധിയിൽ ടിവിക്ക് തകരാർ; 30,000 രൂപയും പലിശയും നൽകാൻ വിധി
വാറൻ്റി പരിധിയിൽ ടി വി ക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. അന്തിക്കാട് സ്വദേശി അരിമ്പൂര് പല്ലൻ വീട്ടിൽ ജോണി. എ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പുഴക്കൽ ശോഭ സിറ്റിയിലെ റിലയൻസ് ഡിജിറ്റൽ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും തൃശൂർ പടിഞ്ഞാറെ കോട്ടയിലെ ടെക്‌വിൻസ് ഇലക്ട്രോണിക്സ് ഉടമക്കെതിരെയും വിധിയായത്. ടിവിക്ക് മൂന്ന് വർഷം വാറണ്ടി വാഗ്ദാനം ചെയ്തിരുന്നു. 2015 ഡിസംബറിൽ വാങ്ങിയ ടി വി തകരാറിലായത് 2018 സെപ്തംബറിലായിരുന്നു. പരാതിപ്പെട്ടതിനെത്തുടർന്ന് ടെക്‌വിൻസ് ഇലക്ട്രോണിക്സ്, Read More…
മുട്ടിൽ മരംമുറി കേസ്: മജിസ്ട്രേറ്റ് കോടതി ഉത്തരവ് ശരിവച്ച് ഹൈക്കോടതി
കൊച്ചി: 2021-ലെ വയനാട് മുട്ടിൽ മരംമുറി കേസിലെ മൂന്ന് പ്രതികൾ സമർപ്പിച്ച ഡിസ്ചാർജ് ഹർജികൾ തള്ളിയ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു. കേസിലെ സാഹചര്യങ്ങളും ലഭ്യമായ വസ്തുതകളും പരിശോധിക്കുമ്പോൾ വഞ്ചനാ കുറ്റം (Cheating) പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു ജസ്റ്റിസ് ജി. ഗിരീഷ് അധ്യക്ഷനായ ബെഞ്ചാണ് മൂന്ന് സഹോദരങ്ങൾ നൽകിയ ഹർജികൾ തള്ളിയത്. ഫെബ്രുവരി 27-ന് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വയനാട്ടിലെ മുട്ടിലിൽ നിന്ന് കോടിക്കണക്കിന് Read More…
ബാത്ത് ടബ്ബുകൾക്ക് തകരാർ, വിലയും നഷ്ടവും സഹിതം 43,453 രൂപ നൽകുവാൻ വിധി
ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി പൈനൂക്കാരൻ വീട്ടിൽ സത്യൻ.പി.ബി. ഫയൽ ചെയ്ത ഹർജിയിലാണ് മുണ്ടത്തിക്കോടുള്ള ഒനിക്സ് ഇൻഡസ്ട്രീസ് ഉടമക്കെതിരെ വിധിയായത്. ഹർജിക്കാരൻ 20,953 രൂപ നൽകിയാണ് ബാത്ത് ടബ്ബുകൾ വാങ്ങിയത്. ഉപയോഗിച്ചു കൊണ്ടിരിക്കെ ബാത്ത് ടബ്ബുകളിലൊന്ന് ഫ്ളോർ ബബ്ബിൾസ് വന്ന് പൊട്ടിയ അവസ്ഥയിലാണെന്ന് മനസിലായി. രണ്ടാമത്തെ ബാത്ത് ടബ്ബിൻ്റെ പ്രതലം സുതാര്യമല്ലാതെ അഴുക്ക് പിടിക്കുന്ന അവസ്ഥയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്തു. കോടതി നിയോഗിച്ച Read More…
നെന്മാറ ഇരട്ടക്കൊലപാതകം; ചെന്തമാരയുടെ ശിക്ഷാവിധി ഇന്ന്
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിക്കും. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ചെന്താമരക്ക് ശിക്ഷ വിധിക്കുന്നത്. തങ്ങളുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ ചെന്താമരക്ക് വധശിക്ഷ നല്‍കണമെന്ന് സുധാകരന്റെയും സജിതയുടേയും മക്കള്‍ പറഞ്ഞു. ചെന്താമര പുറത്തിറങ്ങിയാല്‍ ഭയമാണെന്നും അവര്‍ അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊലീസും കൂടെ നിന്നുവെന്ന് സുധാകരന്റേയും സജിതയുടേയും മക്കളായ അതുല്യയും അഖിലയും പറഞ്ഞു. 2019 ഓഗസ്റ്റ് 31ന് ചെന്താമരയുടെ ഭാര്യ വീട് വിട്ടുപോകാന്‍ കാരണം സജിതയാണെന്ന് തെറ്റിദ്ധരിച്ചാണ് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് Read More…







