Court Kerala News

ഊരകം പെല്ലിശ്ശരി ഇരട്ടക്കൊല, പ്രതി കുറ്റക്കാരൻ. വിധി 27 ന്

റോഡരികിലിട്ട് കാർ റിപ്പയര്‍ ചെയ്തതിനെ തുടർന്നുള്ള തർക്കത്തിൽ പെല്ലിശ്ശേരി സ്വദേശി ചന്ദ്രനേയും മകൻ ജിതിൻ കുമാറിനെയും കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പെല്ലിശ്ശേരി സ്വദേശിയായ വേലപ്പൻ കുറ്റക്കാരനാണെന്ന് തൃശ്ശൂർ SC/ST കേസുകൾക്കുള്ള പ്രത്യേക കോടതി തൃശ്ശൂർ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനായുള്ള സ്പെഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് കണ്ടെത്തി.

കൊലപാതക കുറ്റവും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. കേസ്, വിധി പറയുന്നതിന് വേണ്ടി ഈ മാസം 27 ലേക്ക് മാറ്റി. ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെല്ലിശ്ശേരിയിൽ 2022 നവംബർ 28 ന് രാത്രിയിലായിരുന്നു. അച്ഛനേയും മകനേയും കൊലപ്പെടുത്തിയതിലൂടെ രണ്ട് കുടുംബങ്ങളെ അനാഥമാക്കിയ, നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.കൃഷ്ണനാണ് ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *