Kerala News

കെഎസ്‌യു പ്രതിഷേധം അക്രമത്തിലേക്ക്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂര്‍: കണ്ണൂരില്‍ കെഎസ്‌യു സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്കേറ്റു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. പൊലീസ് വലയം ഭേദിച്ച് എത്തിയ സമരക്കാരാണ് മന്ത്രിക്കെതിരെ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിലും കൈയിലുമാണ് പരിക്കേറ്റത്. കൈയ്ക്ക് കടുത്ത വേദനയുണ്ടെന്നും കഴുത്ത് അനക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. തുടര്‍ന്ന് വീണ ജോര്‍ജിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കി. സംഭവത്തെക്കുറിച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നുതന്നെ മുഖ്യമന്ത്രിുമായി മന്ത്രി ഫോണില്‍ സംസാരിച്ചു.

തിരുവനന്തപുരത്തേക്ക് പോകാനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഇതിനെ തുടര്‍ന്ന് മന്ത്രി വന്ദേഭാരത് ട്രെയിന്‍ യാത്ര റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *