Kerala News Politics

കെഎസ്‌യുവിന്റെ സമരാഭാസം അവസാനിപ്പിക്കണം; പ്രകോപനവുമായി ബിജെപി ഓഫീസിലേക്ക് വന്നാൽ ശക്തമായ പ്രതിരോധം: ജസ്റ്റിൻ ജേക്കബ്

തൃശൂരിൽ സംഘർഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ കെഎസ്‌യു നടത്തുന്ന ഇത്തരം സമരാഭാസങ്ങളും പ്രകോപനപരമായ നടപടികളും അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു, ഭാരതീയ ജനതാ പാർട്ടിയുടെ ഓഫീസിനെ വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങൾ നടത്താനുള്ള വേദിയായി കാണേണ്ടതില്ല. കേവലം മാധ്യമശ്രദ്ധ നേടാനും കെഎസ്‌യുവിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് തെളിയിക്കാനുമാണ് ഇത്തരം പൊറാട്ട് നാടകങ്ങളെങ്കിൽ, അതിലൂടെ തൃശൂരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ബിജെപി അനുവദിക്കില്ല. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുലിന്റെ നേതൃത്വത്തിൽ പ്രകോപനപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ Read More…

Kerala News Politics

തൃശൂരിലെ കെഎസ്‌യുക്കാർ അറിയാൻ: തീക്കൊള്ളി കൊണ്ട് തല ചൊറിയാൻ നിൽക്കരുത്

മനു പള്ളത്ത് ജില്ലാ പ്രസിഡന്റ് യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി തൃശൂരിലെ ബിജെപി ഓഫീസിന് മുന്നിൽ ബാനറുകൾ സ്ഥാപിച്ച് വിലകുറഞ്ഞ രാഷ്ട്രീയ നാടകം കളിക്കാനുള്ള വേദിയായി ബിജെപി ഓഫീസിനെ കാണേണ്ടെന്ന് കെഎസ്‌യുക്കാർ മനസ്സിലാക്കണം. ഇത്തരം ബാനറുകൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓഫീസുകളുടെ മുൻവശമാണ്. സ്വന്തം സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറയാൻ കഴിയാതെ ബിജെപിയുടെ ഓഫീസിന് മുന്നിൽ വന്ന് മാധ്യമശ്രദ്ധ നേടാനുള്ള ശ്രമം Read More…

Kerala News

കെഎസ്‌യു പ്രതിഷേധം അക്രമത്തിലേക്ക്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂര്‍: കണ്ണൂരില്‍ കെഎസ്‌യു സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്കേറ്റു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. പൊലീസ് വലയം ഭേദിച്ച് എത്തിയ സമരക്കാരാണ് മന്ത്രിക്കെതിരെ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിലും കൈയിലുമാണ് പരിക്കേറ്റത്. കൈയ്ക്ക് കടുത്ത വേദനയുണ്ടെന്നും കഴുത്ത് അനക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. തുടര്‍ന്ന് വീണ ജോര്‍ജിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കി. സംഭവത്തെക്കുറിച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നുതന്നെ മുഖ്യമന്ത്രിുമായി മന്ത്രി Read More…