
മോയിരാങ്: മണിപ്പൂരിലെ മോയിരാങിലുള്ള ഐഎൻഎ മ്യൂസിയം സന്ദർശിച്ച ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ത്യൻ നാഷണൽ ആർമിയുടെ (ഐഎൻഎ) ധീരതയ്ക്കും ത്യാഗത്തിനും ആദരമർപ്പിച്ചു.
ഐഎൻഎ ഇന്ത്യൻ മണ്ണിൽ ആദ്യമായി ത്രിവർണ പതാക ഉയർത്തിയ ചരിത്രപ്രധാനമായ സ്ഥലവും ഉപരാഷ്ട്രപതി സന്ദർശിച്ചു. തുടർന്ന് ഐഎൻഎ യുദ്ധ മ്യൂസിയത്തിലെ ഗാലറിയും അദ്ദേഹം സന്ദർശിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസിന് ഉപരാഷ്ട്രപതി പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നേതാജിയും ഐഎൻഎയും നൽകിയ സംഭാവനകളെ അനുസ്മരിച്ചായിരുന്നു സന്ദർശനം.




