ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശം രാഷ്ട്രീയ മര്യാദയുടെ ലംഘനവും അധിക്ഷേപകരവുമാണെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ ഹേമന്ത് ഖണ്ഡേൽവാൾ.
ഞായറാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഖാർഗെയുടെ പരാമർശത്തിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. ഇത്തരം പരാമർശങ്ങൾ ശക്തമായി വിമർശിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കുമ്പോൾ പൊതുജീവിതത്തിലെ മര്യാദകൾ പാലിക്കണമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.





