Kerala News

“കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എകെജി സെന്ററിന്റെ പേര് മാറ്റി ‘പിണറായി സെന്റർ’ ആക്കണമെന്ന് ശോഭാ സുരേന്ദ്രൻ

കേരളത്തിലെ ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. സിപിഎം രാഷ്ട്രീയ നേതൃത്വം നേരിട്ട് നടത്തിയ വൻ തട്ടിപ്പും കള്ളപ്പണ ഇടപാടുമാണിത് എന്ന് ശ്രീമതി ശോഭാ സുരേന്ദ്രൻ. കള്ളപ്പണം കൊണ്ട് കെട്ടി ഉണ്ടാക്കിയ എകെജി സെന്ററിന്റെ പേര് മാറ്റി പിണറായി സെന്റർ ആക്കണമെന്ന് ആവശ്യപ്പെട്ടു.

സഹകരണ മേഖലയിലെ ഇടതുപക്ഷ കൊള്ളക്കെതിരെ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിന്റെ നടന്ന രാഷ്ട്രീയ വിശദീകരണയോഗം
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. .സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി സംസ്ഥാന സമിതി അംഗം പ്രിന്റ്റു മഹാദേവ് അമുഖഭാഷണം നടത്തി. ബി ജെ പി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ പ്രഭാരി എം വി ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി മാരായ പി കെ ബാബു, അജിഘോഷ്, അഡ്വ. കെ ആർ ഹരി, ജില്ലാ വൈസ് പ്രസിഡന്റ്‌ മാരായ ഡോ വി ആതിര, സുധീഷ് മേനോത്ത് പറമ്പിൽ,പൂർണിമ സുരേഷ്, സർജു തൊയക്കാവ്, സൗമ്യ സലേഷ്, സഹകരണ സെൽ ജില്ലാ കൺവീനർ എം വി സുരേഷ് നേതാക്കളായ വിജയൻ മേപ്രത്ത് ,യുവ മോർച്ച ജില്ലാ പ്രസിഡന്റ്‌ സബീഷ് മരുതയൂർ, എം സ് സമ്പൂർണ, മുരളി കൊളങ്ങാട്ട്, നിജി കെ ജി, ദിനേഷ്‌കുമാർ കരിപ്പേരിൽ,എന്നിവർ പ്രസംഗിച്ചു. വിനോദ് പൊള്ളാഞ്ചേരി, എൻ പ്രസാദ്, റിക്സ്സൻ ചെവിടൻ, പ്രവീൺ, വിൻഷി അരുൺ കുമാർ, വിബിൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *