Kerala News

ജൂണിൽ വൈദ്യുതി ചാർജ് കുറയും; ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ചെറിയൊരു ആശ്വാസമായി കെഎസ്ഇബി (KSEB) ജൂൺ മാസത്തിൽ വൈദ്യുതി ചാർജ് കുറക്കുന്നു. ഇന്ധന വില വർധനവിനെ തുടർന്ന് ഈടാക്കിയിരുന്ന ഇന്ധന സർച്ചാർജാണ് കുറയ്ക്കുന്നത്.

ഒരു മാസം ബിൽ അടക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും, രണ്ട് മാസം കൂടിയുള്ള ബില്ലുകൾ അടയ്ക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് ഒരു പൈസയുമാണ് ഇന്ധന ചാർജിൽ ഇളവ്. നിലവിൽ യൂണിറ്റിന് എട്ട് പൈസ ഈടാക്കിയിരുന്ന നിരക്ക്, യഥാക്രമം അഞ്ചും ഏഴും പൈസയിലേക്കാണ് കുറയുന്നത്.

വൈദ്യുതി ഉത്പാദനത്തിൽ ഇന്ധന വില കൂടിയപ്പോൾ ഉണ്ടായ 12.39 കോടിയുടെ അധിക ബാധ്യതയാണ് ജൂൺ മാസത്തിൽ പിരിച്ചെടുക്കുന്നത്. ഇന്ധന സർച്ചാർജ് അതിനായിട്ടാണ് ഏർപ്പെടുത്തിയതെന്ന് കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

ആയിരം വാട്ട് കണക്ടഡ് ലോഡുള്ള, മാസത്തിൽ 40 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളെയും ഗ്രീൻ താരിഫ് ഉപയോഗിക്കുന്നവരെയും ഇന്ധന സർച്ചാർജിൽ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *