പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ 75 ആം ജന്മദിനം പ്രമാണിച്ച് യുവമോർച്ച തൃശൂർ സിറ്റി ജില്ലയുടെ നേതൃത്വത്തിൽ തൃശൂർ മിഷൻ മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻറ് ശ്രീ ജസ്റ്റിൻ ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു ,യുവമോർച്ച സിറ്റി ജില്ലാ പ്രസിഡൻറ് മനു പള്ളത്ത് അധ്യക്ഷനായി. ബിജെപി മേഖല പ്രസിഡന്റ് എ നാഗേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോൻ പറമ്പിൽ, മണ്ഡലം പ്രസിഡന്റ് രഘു നാഥ്, രാഹുൽ നന്തിക്കര, കൃഷ്ണദത്ത്, അഞ്ജലി, നന്ദകുമാർ, അതീബ് കൃഷ്ണൻ, സോണി, ബിനിൽ, ശബരി എന്നിവർ പങ്കെടുത്തു.





