അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി വെള്ളിയാഴ്ച ഗുജറാത്തിലെത്തി. സന്ദർശനത്തിന്റെ ഭാഗമായി 14,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിടുകയും പിഎം കിസാൻ പദ്ധതിയുടെ 24-ാം ഗഡു വിതരണം ചെയ്യുകയും രണ്ട് ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും.
വെള്ളിയാഴ്ച ബനസ്കന്തയിലെ എംബ്രിയോ ട്രാൻസ്ഫർ ടെക്നോളജി-ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ET-IVF) ലബോറട്ടറിയും ഭാരത് ബോവിൻ ബ്രീഡിങ് ആൻഡ് റിസർച്ച് സെന്ററും പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
പിന്നീട് ഏകതാ നഗറിലെത്തുന്ന അദ്ദേഹം ഭാരത് പർവ് 2026 ഉദ്ഘാടനം ചെയ്യുകയും നർമദാ ആരതിയിൽ പങ്കെടുക്കുകയും ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
തുടർന്ന് ശനിയാഴ്ച സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സർദാർ വല്ലഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും.




