Economy India News Politics Technology

14,400 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് തുടക്കമിടാൻ പ്രധാനമന്ത്രി ഗുജറാത്തിൽ നാളെ എത്തും

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 30, 31 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും. വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും കർഷകർക്കുള്ള പിഎം കിസാൻ ധനസഹായ വിതരണവും സന്ദർശനത്തിന്റെ ഭാഗമായി നടക്കും.

ഒക്ടോബർ 30ന് ബനസ്‌കന്തയിൽ 14,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിടും. പിഎം കിസാൻ പദ്ധതിയുടെ 24-ാം ഗഡുവായി 19,000 കോടി രൂപ വിതരണം ചെയ്യുകയും രണ്ട് ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. തുടർന്ന് ഏകതാ നഗറിൽ ഭാരത് പർവ് 2026 ഉദ്ഘാടനം ചെയ്യും.

ഒക്ടോബർ 31ന് സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം 400 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും. സർദാർ വല്ലഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *