Kerala Politics

പഴശ്ശി കുടീരത്തിൽ പുഷ്പാർച്ചന നടത്തി എൻഡിഎ സ്ഥാനാർത്ഥി

മാനന്തവാടി: പഴശ്ശിയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി മാനന്തവാടി മണ്ഡലം എൻഡിഎ സ്ഥാനാർഥി പി ശ്യം രാജ്. പുഷ്പാർച്ചനക്ക് ശേഷം ശ്യാംരാജ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. വയനാടിന് വേണ്ടത് ജനപ്രിയ കേന്ദ്ര പദ്ധതികൾ ആണെന്നും അല്ലാതെ ഇല്ലാത്ത മെഡിക്കൽ കോളേജിൻ്റെ പേരിൽ ബോർഡ് വെച്ച് കബളിപ്പിക്കുകയല്ല വേണ്ടെതെന്നും ശ്യം പറഞ്ഞു. മാറിമാറി ഭരിച്ച ഇരുമുന്നണികളും മാനന്തവാടിയിലെ സാധാരണക്കാരായ ജനങ്ങളെ വാഗ്ദാനങ്ങൾ പറഞ്ഞു വഞ്ചിക്കുകയാണ്. ഇവരുടെ പൊള്ളത്തരങ്ങൾ തുറന്ന് കാട്ടിയുള്ള പ്രചരണം ആയിരിക്കും എൻഡിഎ നടത്തുകയെന്നും ശ്യം വ്യക്തമാക്കി. പുഷ്പാർച്ചനക്കുശേഷം മാനന്തവാടിയിൽ റോഡ് ഷോയോടെയാണ് എൻഡിഎ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. നൂറുകണക്കിന് ആളുകൾ റോഡ് ഷോയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *