Kerala News

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും: സര്‍ക്കാര്‍ നിലപാട് തിരുത്തി, വിയോജിപ്പുകൾ പരിഹരിച്ച് തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന ആദ്യ തീരുമാനം തിരുത്തി, തീര്‍ത്ഥാടകര്‍ക്ക് ഇനി മുതല്‍ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും ദര്‍ശനത്തിന് അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വി. ജോയ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച തീരുമാനമറിയിച്ചത്. 2024-25 മണ്ഡല മകരവിളക്ക് കാലത്തും വെര്‍ച്വല്‍ ക്യൂയില്‍ രജിസ്റ്റർ ചെയ്തവര്‍ക്കും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെയെത്തുന്നവര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതാണ്” മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ അവലോകന യോഗത്തില്‍ വിശദമായി ചര്‍ച്ച നടത്തിയെന്നും, വെര്‍ച്വല്‍ ക്യൂയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *