തിരുവനന്തപുരം: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ച തമിഴ്നാട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. അപകടത്തില്‍ സേലം സ്വദേശികളായ ലക്ഷ്മണന്‍, ഭാര്യ വള്ളി, റാണി, ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് സര്‍ക്കാരും റെയില്‍വേയും ഇതിനകം തന്നെ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ വീതവും, റെയില്‍വേ ഒരു ലക്ഷം രൂപം വീതവും നല്‍കും. കഴിഞ്ഞ Read More…
Tag: CM kerala
ശബരിമല തീർഥാടനത്തിന് ഒരുങ്ങി കേരളം
ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അന്തിമ ഒരുക്കം വിലയിരുത്തി കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ. കോട്ടയം പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു Read More…
പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും
പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് പൊതുബോധം മാറ്റിയെടുക്കാനാവണമെന്നും അതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിന് അധ്യാപകര്‍ക്കാണ് പ്രധാന പങ്ക് വഹിക്കാനാവുക. അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങള്‍ നല്‍കണം. ഓരോ സ്കൂളിന്‍റെയും നില മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ വേണം. അതിന് സ്കൂള്‍തല ആസൂത്രണം നടത്തണം. കുട്ടികളുടെ വായന എഴുത്ത് എന്നിവ ഉറപ്പാക്കണം. ഓരോ കുട്ടിയുടെയും പിറകില്‍ Read More…
ഉപതെരഞ്ഞെടുപ്പ്:ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിന് ഊര്‍ജ്ജം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂര്‍: സംസ്ഥാന ഉപതെരഞ്ഞെടുപ്പുകളില് ഇടതുമുന്നണി പ്രചാരണത്തിന് ഇന്ന് ശക്തമായ തുടക്കം. ചേലക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി യു.ആര്‍. പ്രദീപിന് വേണ്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തും. ചേലക്കര മേപ്പാടത്ത് രാവിലെ 10 മണിക്ക് നടക്കുന്ന പ്രദീപിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പാലക്കാട്, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും, എങ്കിലും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ചേലക്കരയില് നിന്ന് തുടക്കം കുറിക്കുന്ന പ്രചാരണത്തിലൂടെ ഇടതുമുന്നണി ഉപതെരഞ്ഞെടുപ്പില് ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ Read More…
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും: സര്‍ക്കാര്‍ നിലപാട് തിരുത്തി, വിയോജിപ്പുകൾ പരിഹരിച്ച് തീരുമാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന ആദ്യ തീരുമാനം തിരുത്തി, തീര്‍ത്ഥാടകര്‍ക്ക് ഇനി മുതല്‍ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും ദര്‍ശനത്തിന് അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വി. ജോയ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച തീരുമാനമറിയിച്ചത്. 2024-25 മണ്ഡല മകരവിളക്ക് കാലത്തും വെര്‍ച്വല്‍ ക്യൂയില്‍ രജിസ്റ്റർ ചെയ്തവര്‍ക്കും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെയെത്തുന്നവര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതാണ്” മുഖ്യമന്ത്രി Read More…
കണ്ണൂർ വിമാനത്താവളത്തിന് പോയിൻറ് ഓഫ് കോൾ പദവി: കൂട്ടായ ശ്രമം നടത്തണമെന്ന് മുഖ്യമന്ത്രി
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാൻ സംസ്ഥാന സർക്കാർ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തിട്ടും കേന്ദ്രസർക്കാർ ഇത് അനുവദിക്കുന്നില്ല. ഇത് നേടിയെടുക്കാൻ എംപിമാർ കൂട്ടായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സജീവ് ജോസഫിൻ്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മലബാര്‍ പ്രദേശത്തെ വിദേശ ഇന്ത്യക്കാരുടെ യാത്രാ സൗകര്യങ്ങള്‍, ചരക്കുഗതാഗതം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ടൂറിസത്തിന്‍റെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ടും ആധുനിക വ്യോമയാന മേഖലയോട് കിടപിടിക്കാനുതകുന്ന Read More…
വയനാട് ദുരന്തം: അർഹമായ സഹായം ഉടൻ കേന്ദ്രം ലഭ്യമാക്കണം – മുഖ്യമന്ത്രി
മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് 10 ലക്ഷം രൂപ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു. വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നല്‍കും. വനിതാ ശിശുവികസന വകുപ്പ് ഫണ്ടില്‍ നിന്നാണ് തുക നൽകുക. വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും പ്രതിശ്രുത Read More…
പച്ചകള്ളം പറഞ്ഞ് മുഖ്യമന്ത്രി സ്വയം അപഹാസ്യനാവുന്നു: കെ.സുരേന്ദ്രൻ
പിആർ ഏജൻസി നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പിൽ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കള്ളം മറയ്ക്കാൻ നൂറുകള്ളം പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എത്ര ലാഘവത്തോടെയാണ് ദേവകുമാറിൻ്റെ മകൻ അഭിമുഖത്തിന് അഭ്യർത്ഥിച്ചപ്പോൾ താൻ സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നത്. അഭിമുഖം നടത്തുന്ന മാദ്ധ്യമപ്രവർത്തകയെ കൂടാതെ മറ്റൊരാൾ റൂമിൽ ഇരുന്നത് മുഖ്യമന്ത്രി അറിയാതെയാണെന്ന് പറഞ്ഞാൽ അത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. കൃത്യമായി പിആർ ഏജൻസി ആസൂത്രണം ചെയ്ത അഭിമുഖമായിരുന്നു അതെന്ന് വ്യക്തമാണ്. Read More…
കേരളത്തെ 2025-നകം മാലിന്യമുക്തമാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
2025 മാർച്ച് 30നകം കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കൊട്ടാരക്കരയിൽ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ക്യാമ്പയിൻ പ്രകാരം ജൈവവും അജൈവവും മാലിന്യങ്ങളെ 100% ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശേഖരിക്കുമെന്നും, ജൈവ മാലിന്യ സംസ്‌കരണം വീടുകളിലും പൊതു ഇടങ്ങളിലും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 90% വീടുകളിലും വാതിൽപ്പടി മാലിന്യ ശേഖരണ സംവിധാനം നിലവിൽ തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്നും 17,809 മിനി എംസിഎഫുകൾ, 1,293 Read More…
തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായി – മുഖ്യമന്ത്രി പിണറായി വിജയൻ
തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൃശൂർ പൂരം സംബന്ധിച്ച റിപ്പോർട്ട് നാളെ തൻ്റെ കൈയ്യിൽ കിട്ടും. വിവരങ്ങൾ തനിക്ക് ഇപ്പോൾ അറിയില്ല. അതേക്കുറിച്ച് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. റിപ്പോർട്ട് ലഭിച്ചശേഷം പുറത്തുവിടും. റിപ്പോർട്ട് കാണാതെയാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിൽ എന്താണെന്ന് മൂന്നാല് ദിവസം കാത്തിരുന്നാൽ മനസിലാകും. അപ്പോഴേക്കും ജനത്തിൻ്റെ മനസിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് Read More…