ശബരിമല: മണ്ഡലകാല തീർഥാടന സീസണിന് ഇന്ന് തുടക്കം കുറിക്കും. വൈകിട്ട് നാലിന് തന്ത്രിമാരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നട തുറക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രവും ഭക്തർക്കായി തുറന്ന് ആചാരങ്ങൾ ആരംഭിക്കും.
ഉച്ചയ്ക്ക് 1 മണി മുതൽ ഭക്തർക്ക് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പ്രവേശനം ആരംഭിക്കും. വൃശ്ചികം 1 (ശനി) പുലർച്ചെ 3 മണിക്ക് പുതിയ മേൽശാന്തിമാർ ഇരുനടകളും തുറന്ന് തീർഥാടനത്തിന് തുടക്കം കുറിക്കും.
ദിവസവും പുലർച്ചെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയും നട തുറക്കും. വെർച്വൽ ക്യൂ ബുക്കിംഗും സ്‌പോട്ട് ബുക്കിംഗും വഴിയാണ് ഭക്തർക്ക് പ്രവേശനാനുമതി.





